നിമിഷ പ്രിയയെ കാണാൻ അമ്മക്ക് അനുമതി; ജയിലിലെ കൂടിക്കാഴ്ച ഉച്ചക്ക് ശേഷം
text_fieldsന്യൂഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചക്ക് ശേഷം സനയിലെ ജയിലിലെത്താനാണ് അധികൃതർ നിർദേശം നൽകിയിട്ടുള്ളത്. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരി നിമിഷയെ കാണുന്നത്.
നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ശനിയാഴ്ചയാണ് യമനിലെത്തിയത്. യമനിലെ ബിസിനസുകാരനായ സാമുവൽ ജെറോമും പ്രേമകുമാരിയുടെ ഒപ്പമുണ്ട്. നിമിഷയുടെ മോചനത്തിനായി കൊല്ലപ്പെട്ട യമൻ പൗരന്‍റെ കുടുംബവുമായി ചർച്ച നടത്താനുള്ള ശ്രമത്തിലാണ് പ്രേമകുമാരി.
മകളെ കണ്ടിട്ട് 12 വർഷമായെന്നും യമനിലേക്ക് പോകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രേമകുമാരി വ്യക്തമാക്കിയിരുന്നു. യമനിൽ പോകാൻ അനുവാദം തേടി അവർ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തിൽ പോകാൻ അനുവാദം വേണമെന്നായിരുന്നു ആവശ്യം. ഇതു സംബന്ധിച്ച് കോടതി വിദേശകാര്യ മന്ത്രാലയത്തോട് നിലപാട് ആരാഞ്ഞിരുന്നു.
എന്നാൽ, പോകാൻ സഹായം ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. തുടർന്നാണ് സ്വന്തം ചെലവിൽ പോകാമെന്ന കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.