Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനാറുകാരിയെ...

പതിനാറുകാരിയെ ബലാത്സംഗം ചെയ്​ത കേസില്‍ അമ്മയുടെ കാമുകൻ അറസ്​റ്റിൽ

text_fields
bookmark_border
പതിനാറുകാരിയെ ബലാത്സംഗം ചെയ്​ത കേസില്‍ അമ്മയുടെ കാമുകൻ അറസ്​റ്റിൽ
cancel
camera_alt

സുനിൽകുമാർ

അഞ്ചാലുംമൂട്: അഷ്​ടമുടിയില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്​ത കേസില്‍ അമ്മയുടെ കാമുകനെ അഞ്ചാലുംമൂട് പൊലീസ് അറസ്​റ്റ് ചെയ്തു. തൃക്കരുവ ഇഞ്ചവിള പള്ളിക്കടത്ത് പുത്തൻവീട്ടിൽ സുനില്‍കുമാറിനെയാണ് (47) പിടികൂടിയത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: മകള്‍ക്കും അമ്മക്കുമൊപ്പം സുനില്‍കുമാറും അഷ്്ടമുടിയിൽ വാടകക്ക് താമസിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ പലതവണ ബലാത്സംഗം ചെയ്​തതായി കുട്ടി പരാതി പറഞ്ഞെങ്കിലും അമ്മ ഇത് അവഗണിച്ചു.

തുടര്‍ന്ന് അമ്മ മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടതോടെ പെൺകുട്ടി വീട്ടില്‍ ഒറ്റക്കായി. പിന്നീട് പെൺകുട്ടിയുടെ ചേച്ചി മയ്യനാടുള്ള വീട്ടി​േലക്ക് കൊണ്ടുപോയി. ഇവിടെ​െവച്ച് പരിചയത്തിലായ യുവാവിെൻറ വീട്ടിലെത്തിയെങ്കിലും പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് പൊലീസിലേൽപിച്ചു. പൊലീസ് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ബലാത്സംഗവിവരം പുറത്തറിയുന്നത്. വൈദ്യപരിശോധനയും നടത്തി.

തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ, ജുവനൈൽ ജസ്​റ്റിസ് ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

കുട്ടിയെ ഉപേക്ഷിച്ച് പോയ അമ്മയെയും പൊലീസ് ഞായറാഴ്ച കസ്​റ്റഡിയിലെടുത്തു. അഞ്ചാലുംമൂട് സി.ഐ അനിൽകുമാര്‍, എസ്.ഐമാരായ ശ്യാംകുമാർ, ലഗേഷ്‌കുമാർ, വനിതാ എസ്.ഐ ഷബ്‌ന തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseMinor girl rapedanchalummoodupocso
News Summary - Mother's boyfriend arrested for raping 16-year-old girl
Next Story