Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബൂദബി ജയിലി​െല...

അബൂദബി ജയിലി​െല യുവാവി​െൻറ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട്​​ മാതാവി​െൻറ ഹരജി

text_fields
bookmark_border
അബൂദബി ജയിലി​െല യുവാവി​െൻറ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട്​​ മാതാവി​െൻറ ഹരജി
cancel

കൊച്ചി: ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച്​ അബൂദബി ജയിലിൽ കഴിയുന്ന മകനെ മോചിപ്പിക്കാൻ നിയമസഹായവും മറ്റും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ മാതാവ്​ നൽകിയ ഹരജിയിൽ ​ൈഹകോടതി കേന്ദ്രസർക്കാറിൻെറ വിശദീകരണം തേടി.

ഇന്ത്യക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച്​ 2015 ആഗസ്​റ്റ്​ 25ന്​ അറസ്​റ്റിലായ തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഷിഹാനി മീരാ സാഹിബ്​ ജമാൽ മുഹമ്മദി​െൻറ മോചനം ആവശ്യപ്പെട്ട്​ മാതാവ്​ ഷഹബാനത്ത്​ ബീവി നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ്​ പി.ബി. സുരേഷ്​കുമാർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറിയുടെ വിശദീകരണം തേടിയത്​. ഹരജി പിന്നീട്​ പരിഗണിക്കാൻ മാറ്റി.

2005 മുതൽ യു.എ.ഇയിൽ ജോലി ചെയ്യുന്നതിനിടെയാണ്​ കേസിൽ കുടുങ്ങി ഷിഹാനി ജയിലിലാവുന്നത്​. ഭാര്യക്കും സഹോദരങ്ങൾക്കും ഷിഹാനിയെ കാണാനോ നിയമസഹായം നൽകാനോ അനുമതി ലഭിച്ചില്ല. 10​ വർഷം തടവും പിഴയും ഇതിനുശേഷം നാടുകടത്തലും ശിക്ഷ വിധിച്ച്​ 2017 മാർച്ച്​ 27ന്​ കോടതി ഉത്തരവിട്ടു. അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ചു. ഒരുഘട്ടത്തിൽപോലും കേന്ദ്രസർക്കാറി​​െൻറയോ എംബസിയു​െടയോ സഹായം ലഭിച്ചില്ല.

അതിനാൽ, ശരിയായ വിചാരണ നടന്നിട്ടില്ല. മകൻ ജോലി ചെയ്​ത്​ സമ്പാദിച്ചതു​മുഴുവൻ കേസിന്​ ചെലവഴിച്ചുകഴിഞ്ഞു. സഹായം തേടി പലതവണ അധികൃതർക്ക്​ പരാതി നൽകി. അവസാനമായി ജൂൺ 11ന്​ വിദേശ മന്ത്രാലയ സെക്രട്ടറിക്ക്​ നിവേദനം നൽകിയെങ്കിലും മറുപടിയില്ല. നിവേദനം പരിഗണിക്കാനും ആവശ്യമായ എല്ലാ ഇടപെടലും നടത്താനും വിദേശ മന്ത്രാലയത്തിനും ഇന്ത്യൻ അംബാസഡർക്കും നിർദേശം നൽകണമെന്നാണ്​ ഹരജിയിലെ ആവശ്യം.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabiyoung man
News Summary - Mother's petition for release of young man in Abu Dhabi jail
Next Story