വിദ്യാർഥിയുടെ മരണം: നഷ്ടപരിഹാരം തേടി മാതാവിന്റെ ഹരജി
text_fieldsകൊച്ചി: പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കാർ അപകടത്തിൽപെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം തേടി മാതാവ്. കാസർകോട് അംഗഡിമൊഗർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയായിരുന്ന മുഹമ്മദ് ഫർഹാസ് ആഗസ്റ്റ് 25നുണ്ടായ അപകടത്തിൽ മരിച്ച കേസിലാണ് നഷ്ടപരിഹാരം തേടി മാതാവ് സഫിയ ഹൈകോടതിയെ സമീപിച്ചത്. ഹരജിയിൽ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ സർക്കാറിന്റെ വിശദീകരണം തേടി.
സ്കൂളിലെ ഓണാഘോഷത്തിനിടെ ഹരജിക്കാരിയുടെ മകനും രണ്ട് സഹപാഠികളും കൂടി ജുമുഅ നമസ്കരിക്കാൻ പോകുമ്പോൾ കുംബ്ല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കാർ തടഞ്ഞതായി ഹരജിയിൽ പറയുന്നു.
കാർ ഓടിച്ചിരുന്ന വിദ്യാർഥി ലൈസൻസും മറ്റ് രേഖകളും കാണിച്ചു. എന്നാൽ, പൊലീസ് കയർത്ത് സംസാരിച്ചപ്പോൾ വിദ്യാർഥികൾ കാറെടുത്ത് വേഗത്തിൽ മുന്നോട്ടു പോയി. പൊലീസ് പിന്തുടർന്നതോടെ കാർ മറിയുകയും ഗുരുതരമായി പരിക്കേറ്റ ഫർഹാസ് മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.