കാർ രജിസ്ട്രേഷൻ; ഫൈസൽ കാരാട്ടിന് ജോയൻറ് ആർ.ടി.ഒയുടെ നോട്ടീസ്
text_fieldsകൊടുവള്ളി: ആഡംബര കാർ രജിസ്േട്രഷനിൽ നികുതിവെട്ടിച്ചതിന് നഗരസഭ കൗൺസിലറും എൻ.എസ്.സി നേതാവുമായ ഫൈസൽ കാരാട്ടിന് കൊടുവള്ളി ജോയൻറ് ആർ.ടി.ഒ നോട്ടീസ് നൽകി. പി.വൈ. 01 സി.കെ. 3000 മിനി കൂപ്പർ ബി.എം.ഡബ്ല്യു ആഡംബരകാർ പോണ്ടിച്ചേരിയിൽ വിലാസമുണ്ടാക്കി രജിസ്റ്റർ ചെയ്ത് കേരള സർക്കാറിന് ലഭിക്കേണ്ട നികുതിപ്പണം വെട്ടിച്ചതായി കാണിച്ച് നഗരസഭ വൈസ് ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ എ.പി. മജീദ് മാസ്റ്റർ കൊടുവള്ളി ജോയൻറ് ആർ.ടി.ഒക്ക് പരാതി നൽകിയിരുന്നു.
2016 ഫെബ്രുവരി 13ന് പോണ്ടിച്ചേരി ആർ.ടിഓഫിസിലാണ് കാർ രജിസ്റ്റർ ചെയ്തതായി രേഖകളിൽ കാണുന്നത്. ഒരു വർഷത്തിനകം കേരളത്തിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്.ഇതിെൻറ അടിസ്ഥാനത്തിലാണ് ജോയൻറ് ആർ.ടി.ഒ, ഫൈസൽ കാരാട്ടിന് നോട്ടീസ് അയച്ചത്. കാർ സംബന്ധമായ രേഖകളും വിലാസങ്ങളും നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം ഹാജരാക്കണമെന്നാണ് നോട്ടീസിലുള്ളത്.
എന്നാൽ, ഇത്തരമൊരു നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഫൈസൽ കാരാട്ട് പറഞ്ഞു. കാറിെൻറ രജിസ്ട്രേഷൻ നടപടികൾ പൂർണമാണെന്നും നികുതിവെട്ടിപ്പ് സംബന്ധമായ പരാതിയിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കൊടുവള്ളിയിൽ എൽ.ഡി.എഫ് - ജനജാഗ്രതയാത്രക്ക് നൽകിയ സ്വീകരണ പരിപാടിക്ക് കോടിയേരി ബാലകൃഷ്ണന് യാത്ര ചെയ്യാൻ നൽകിയത് ഫൈസലിെൻറ ഈ കാറായിരുന്നു. ഇതോടെ സി.പി.എമ്മിന് ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് കാണിച്ച് ലീഗും ബി.ജെ.പിയും രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.