േമാേട്ടാർ വാഹന ചെക്ക്പോസ്റ്റുകളുടെ ‘പേരുദോഷം’ മാറ്റാൻ നിരന്തര പരിശോധന വേണമെന്ന് കമീഷണർ
text_fieldsമലപ്പുറം: മോേട്ടാർ വാഹന ചെക്ക്പോസ്റ്റുകളിലെ അഴിമതിക്ക് തടയിടാൻ ഉയർന്ന ഉദ്യോഗസ്ഥർ തുടർച്ചയായി മിന്നൽ പരിശോധന നടത്തണമെന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശം. ചെക്ക്േപാസ്റ്റ് ചുമതലയുള്ള ആർ.ടി.ഒമാരെ മുൻകൂട്ടി അറിയിക്കാതെ വേണം പരിശോധന നടത്താനെന്നും അഴിമതി തടയാൻ ഇത് മാത്രമേ വഴിയുള്ളൂവെന്നും ട്രാൻസ്പോർട്ട് കമീഷണർ എസ്. ആനന്ദകൃഷ്ണെൻറ സർക്കുലറിൽ പറയുന്നു.
റീജനൽ ട്രാൻസ്പോർട്ട് കമീഷണർമാർ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ചെക്ക്േപാസ്റ്റുകളിലും മാസത്തിൽ ഒരു തവണയെങ്കിലും പരിശോധന നടത്തണം. മൂന്ന് മാസത്തിൽ ഒരു തവണയെങ്കിലും രാത്രി 11നും രാവിലെ ആറിനും ഇടക്കായിരിക്കണം പരിശോധന. എൻഫോഴ്സ്മെൻറ് ആർ.ടി.ഒമാർ തങ്ങളുടെ സോണിലുള്ള എല്ലാ ചെക്ക്പോസ്റ്റുകളിലും മാസത്തിൽ ഒരു തവണ പരിശോധന നടത്തണം.
മൂന്ന് മാസത്തിൽ ഒരു തവണയെങ്കിലും രാത്രി 11നും രാവിലെ ആറിനും ഇടയിലാവണം. ചെക്ക്പോസ്റ്റ് എം.വി.െഎ, എ.എം.വി.െഎ എന്നിവരുടെ പ്രവർത്തനം സേഫ് സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ചെയ്യുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. സോണൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർമാർ മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും എല്ലാ ചെക്ക്പോസ്റ്റുകളിലും മിന്നൽ പരിശോധനക്ക് എത്തണം. ആകെയുള്ള ചെക്ക്പോസ്റ്റുകളുടെ പകുതിയിലെങ്കിലും രാത്രി 11നും രാവിലെ ആറിനും ഇടയിൽ വേണം പരിശോധിക്കാൻ. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ (ടാക്സേഷൻ) ഒാരോ ആറു മാസത്തിലും സംസ്ഥാനത്തെ തെരഞ്ഞെടുത്ത അഞ്ച് ചെക്ക്പോസ്റ്റുകളിൽ മുൻകൂട്ടി അറിയിക്കാതെ പരിശോധനക്ക് എത്തണം.
ആറു മാസത്തിലൊരിക്കൽ ഏതെങ്കിലും അഞ്ച് ചെക്ക്പോസ്റ്റുകളിൽ ജോയിൻറ് ട്രാൻസ്േപാർട്ട് കമീഷണർമാരുടെ പരിശോധന വേണമെന്നും സർക്കുലറിൽ നിർേദശമുണ്ട്. വകുപ്പിെൻറ നിർദേശങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ നിരന്തരം വീഴ്ച വരുത്തുന്നതായും ചെക്ക്പോസ്റ്റുകളിൽ പൊലീസ് വിജിലൻസ് നടത്തുന്ന പരിശോധനകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തുന്നത് അഴിമതിക്ക് തെളിവാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.