മോേട്ടാർ വാഹനവകുപ്പ്: പിഴപ്പണത്തിൽ ഇടിവ്; വരുമാന ലക്ഷ്യവും കൈവരിച്ചില്ല
text_fieldsതിരുവനന്തപുരം: പ്രതിവർഷം സർക്കാർ നിശ്ചയിച്ച് നൽകുന്ന വരുമാനലക്ഷ്യം കൈവരിക്കാൻ മോേട്ടാർവാഹന വകുപ്പിന് കഴിയുന്നില്ലെന്ന് കണക്കുകൾ. ഉദ്യോഗസ്ഥരുടെ കുറവും ഒപ്പം സമയബന്ധിതമായ പരിശോധനയില്ലായ്മയും മൂലമാണിത്. വകുപ്പിെൻറ നവീകരണമാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമീഷണറേറ്റ് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇൗ വിവരങ്ങളുള്ളത്. 2013 വരെ നിശ്ചയിച്ച് നൽകുന്ന വരുമാനലക്ഷ്യം മറികടന്ന പരമ്പര്യമുള്ള വകുപ്പിനാണ് പിന്നീട് കാലിടറുന്നത്.
2011-12 സാമ്പത്തിക വർഷത്തിൽ 1410.73 കോടിയുടെ വരുമാനമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. 1500.91 കോടി സമാഹരിക്കാനും കഴിഞ്ഞു. എന്നാൽ, 2017-18 വർഷത്തിൽ (നവംബർ വരെ) 3890.64 കോടി ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതുവരെ പിരിഞ്ഞത് 2119.55 കോടിയാണ്. 2013-14 മുതൽ വരുമാനലക്ഷ്യം കൈവരിക്കാനാകാത്തത് പ്രകടമാണെന്നും റിപ്പോർട്ടിലെ കണക്കുകൾ അടിവരയിടുന്നു.
വാഹനപരിശോധനയിൽ പിഴയീടാക്കുന്നത് വഴി കിട്ടിയിരുന്ന വരുമാനവും കുത്തനെ കുറഞ്ഞിട്ടുണ്ട്. 17 എൻഫോഴ്സ്മെൻറ് സ്ക്വാഡുകൾ നിരത്തിലുണ്ടായിരുന്ന 2011-12 വർഷത്തിൽ 40.5 കോടിയായിരുന്നു പിഴ വരുമാനം. എന്നാൽ, 34 സ്ക്വാഡുകൾ രംഗത്തിറങ്ങിയ 2017-18 സാമ്പത്തിക വർഷത്തിൽ നവംബർ വരെയുള്ള കണക്കനുസരിച്ച് 50.85 കോടി രൂപ വരെയേ കിട്ടിയിട്ടുള്ളൂ. പുതിയ റോഡ് സുരക്ഷാ നിയമം പിഴയിനത്തിലടക്കം വലിയ തുകയാണ് നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ, ഇൗ തുക വരുമാനമായി ലഭിക്കണമെങ്കിൽ സ്ക്വാഡുകളുടെ എണ്ണം വർധിപ്പിക്കണമെന്നാണ് ട്രാൻസ്പോർട്ട് കമീഷണറേറ്റിെൻറ പ്രധാന ശിപാർശ. നിലവിൽ 34 സ്ക്വാഡുകളെ വിന്യസിക്കുക വഴി ശരാശരി 80 കോടിയാണ് പിഴയിനത്തിൽ കിട്ടുന്നത്. 36 വർഷത്തിനിടെ 57 ഇരട്ടിയാണ് വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർധന. 1980ൽ 1.95 ലക്ഷം വാഹനങ്ങളായിരുന്നെങ്കിൽ 2016-17ൽ 1.11 കോടി വാഹനങ്ങളാണ് കേരളത്തിലെ നിരത്തുകളിൽ. ഇവയെ നിരീക്ഷിക്കാൻ ആകെ 613 എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.