മോട്ടോർ വാഹന നിയമ ഭേദഗതി: പിഴയിനത്തിൽ പ്രതീക്ഷിച്ച വർധനയില്ല, പരിശോധന കുറഞ്ഞു
text_fieldsതിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതിയിൽ പുതിയ പിഴനിരക്ക് വന്നിട്ടും വരുമാനത്തിൽ കാര്‍ യമായ വർധനയുണ്ടായിട്ടില്ലെന്നാണ് മോേട്ടാർ വാഹനവകുപ്പ് കണക്കുകൾ. നിരക്ക് നി ലവിൽ വന്ന സെപ്റ്റംബർ ഒന്നുമുതൽ അഞ്ചുവരെയുള്ള കണക്ക് പ്രകാരം 46 ലക്ഷമാണ് പിഴയി നത്തിൽ കിട്ടിയത്. പഴയ നിരക്കുള്ളപ്പോൾ ശരാശരി എട്ടുലക്ഷം പ്രതിദിനം പിഴയിനത്തിൽ കിട്ടാറുണ്ട്. ഇതുമായി നോക്കിയാൽ ആദ്യത്തെ അഞ്ച് ദിവസം ആറ് ലക്ഷമാണ് അധികമായി കിട്ടിയത്. അതായത് പ്രതിദിനം 50,000 മുതൽ ഒരു ലക്ഷം രൂപ വരെ. പിഴ പത്ത് മടങ്ങ് വരെ വർധിച്ച സാഹചര്യത്തിൽ പിഴത്തുകയിൽ വലിയ വർധനയാണുണ്ടാകേണ്ടത്. ഫലത്തിൽ പരിശോധനകൾ ഉദാസീനമാവുകയോ ഉയർന്ന പിഴയിടൽ കുറയുകയോ ചെയ്തുവെന്നാണ് വിലയിരുത്തൽ.
ഉയർന്ന പിഴ വിപരീത ഫലം സൃഷ്ടിക്കും -കോടിയേരി
തിരുവനന്തപുരം: ഉയർന്ന പിഴ ഈടാക്കുന്നതു വിപരീതഫലം സൃഷ്ടിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിഷ്കാരം അശാസ്ത്രീയമാണ്. തൊഴിലാളികളുടെ നടുവൊടിക്കും. പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കിയാണ് വാഹനാപകടങ്ങൾ കുറയ്ക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ എന്താണ് ചെയ്യുന്നതെന്നതിെൻറ നിയമസാധ്യതകൾ പരിശോധിച്ച് ആശ്വാസം നൽകാൻ കഴിയുന്ന കാര്യം സർക്കാർ പരിേശാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോര്‍ വാഹന പിഴ വർധന നടപ്പാക്കരുെതന്ന് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന ലംഘനത്തിന് ഏര്‍പ്പെടുത്തിയ പിഴയിലെ വന്‍വർധന കേരളത്തില്‍ നടപ്പാക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി അടിച്ചേല്പിച്ചത് പ്രതിഷേധാര്‍ഹമാണ്. കേരളത്തിലെ റോഡുകള്‍ തകര്‍ന്നുതരിപ്പണമായി കിടക്കുകയാണ്.
ഗതാഗതക്കുരുക്കില്‍ റോഡില്‍ മണിക്കൂറുകള്‍ ആളുകള്‍ വലയുമ്പോഴാണ് പലമടങ്ങ് ഇരട്ടി പിഴയുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. ഭേദഗതി ചെയ്ത നിയമം ഒരു കരുണയുമില്ലാതെ കണ്ണുംപൂട്ടി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല വാർത്തകുറിപ്പിൽ പറഞ്ഞു.ഈ ഓണക്കാലത്ത് അവശ്യസാധനങ്ങള്‍ റേഷന്‍ കടകളില്‍ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.