മോട്ടോർ വാഹന വകുപ്പ് പരിശോധന; കുടുങ്ങുന്നതേറെയും ലൈസൻസില്ലാത്തവർ
text_fieldsപെരിന്തൽമണ്ണ: മോട്ടോർ വാഹന വകുപ്പിെൻറ വാഹനപരിശോധന ഉൾപ്രദേശങ്ങളിലേക്ക് നീട്ടിയപ്പോൾ കുടുങ്ങുന്നതിലേറെയും ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർ.
2020 മാർച്ച് മുതൽ കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ചതോടെ പൊതുഗതാഗത സംവിധാനം താറുമാറാണ്. ഇതോടെ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കുന്നവർ വർധിച്ചു. ഈ കാലയളവിൽ ലൈസൻസ് തരപ്പെടുത്താനാവാത്തവരാണേറെയും. മോട്ടോർവാഹന വകുപ്പ് ഡിജിറ്റൽ പരിശോധനയിൽ വാഹനത്തിെൻറ നമ്പറും ലൈസൻസ് ഇല്ലെങ്കിൽ ഓടിച്ച വ്യക്തിയുടെ ഫോട്ടോയും എടുത്ത് ഇ–പോസ് മെഷീനിലോ മൊബൈലിലോ കുറ്റാരോപണ പത്രിക തയാറാക്കുകയാണ്.
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് ഇപ്പോഴത്തെ നിയമം അനുസരിച്ച് 10,000 രൂപ പിഴയൊടുക്കേണ്ടിവരും. അതേസമയം, ലൈസൻസില്ലാത്ത ആളുകൾക്ക് മോട്ടോർ വാഹന വകുപ്പിെൻറ വെബ്സൈറ്റിൽ കയറി ഫീസ് ഒടുക്കി ലേണേഴ്സ് ലൈസൻസ് കരസ്ഥമാക്കാം.
അതിനുള്ള ടെസ്റ്റ് അവരവരുടെ വീട്ടിൽനിന്നുതന്നെ മൊബൈലിലോ കമ്പ്യൂട്ടറിലോ ചെയ്യാം. ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ സി.യു. മുജീബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.