ബൈക്കില്‍ മലപ്പുറം വിട്ടുപോകാത്തയാള്‍ക്ക് ആലപ്പുഴയില്‍ നിയമലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടീസ്
text_fieldsഗതാഗത നിയമനലംഘകരെ കണ്ടെത്തുന്നതിനായി കാമറ പകർത്തുന്ന ചിത്രങ്ങളിൽ ക്രമക്കേടുകൾ ഏറെ. ഒടുവിൽ മലപ്പുറം ജില്ലയിൽ നിന്നാണ് കാമറ പിഴവ് സംബന്ധിച്ച വാർത്തവരുന്നത്. ബൈക്കില്‍ മലപ്പുറം ജില്ല വിട്ടുപോകാത്തയാള്‍ക്ക് ആലപ്പുഴയില്‍ നിയമലംഘനം നടത്തിയതിന് പിഴയടയ്ക്കാന്‍ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. മലപ്പുറം വണ്ടൂര്‍ കാരാട് സ്വദേശി ശിവദാസനാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നോട്ടീസ് ലഭിച്ചത്. ശിവദാസന്‍റെ ബൈക്കിന്‍റെ അതേ നമ്പറിലുള്ള സ്കൂട്ടറില്‍ ചേര്‍ത്തലയില്‍വച്ച് യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാത്തതെ യാത്രചെയ്തതിനാണ് പിഴ.
ഗതാഗത നിയമലംഘനത്തിന് ശിവദാസന് ലഭിച്ച നോട്ടീസാണിത്. കെഎല്‍ 71 സി 8566 നമ്പറിലുളള വാഹനത്തില്‍ ഹെൽമെറ്റ് ഇല്ലാതെ യാത്രചെയ്തതിന് 500 രൂപ പിഴയടക്കണം. പക്ഷെ ശിവദാസനും ശിവദാസന്‍റെ ബൈക്കും ഇതുവരെ മലപ്പുറം ജില്ലവിട്ടുപോയിട്ടില്ല. ഇതേ നമ്പറിലുള്ള സ്കൂട്ടറില്‍ രണ്ടുപേർ യാത്രചെയ്യുന്ന ചിത്രമാണ് നോട്ടീസിലുള്ളത്.
കഴിഞ്ഞ മാസം രണ്ടിനാണ് നിയമലംഘനം നടന്നത്. ബൈക്കിന്‍റെ ആര്‍സി ബുക്കിലുള്ള ശിവദാസന്‍റെ വിലാസം തന്നെയാണ് നോട്ടീസിലുമുള്ളത്. തന്‍റെ ബൈക്കിന്‍റെ നമ്പര്‍ ആലപ്പുഴയിലെ സ്കൂട്ടറിന് വന്നതിന്‍റെ അമ്പരപ്പിലാണ് ശിവദാസന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.