Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈസൻസ് റദ്ദാക്കൽ...

ലൈസൻസ് റദ്ദാക്കൽ കടുപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
Motor Vehicle Department
cancel

തിരുവനന്തപുരം: അലക്ഷ്യ ഡ്രൈവിങ് മൂലം റോഡപകടങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ സസ്പെൻഡ് ചെയ്യുന്ന ലൈസൻസുകൾ തിരികെ നൽകുന്നതിനുള്ള മാനദണ്ഡം കടുപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. നിലവിൽ സസ്പെൻഷൻ കാലപരിധി തികച്ചാൽ ലൈസൻസ് തിരികെ കിട്ടുമായിരുന്നു. ഇനി മോട്ടോർ വാഹന വകുപ്പിന്‍റെ എടപ്പാളിലെ ഇന്‍റസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ആൻഡ് റിസർച്ചിൽ (ഐ.ഡി.ടി.ആർ) അഞ്ചുദിവസ പരിശീലനത്തിന് ഹാജരാകണം. 5000 രൂപയാണ് പരിശീലന ഫീസ്. സമയപരിധി തികച്ചാലും ഐ.ഡി.ടി.ആറിൽനിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിച്ചാലേ ആർ.ടി.ഒയോ ജോയന്‍റ് ആർ.ടി.ഒയോ ലൈസൻസ് പുനഃസ്ഥാപിക്കൂ. നിരത്തിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വാഹനം പാഞ്ഞുകയറിയതും പാലക്കാട് ദുരന്തവുമവടക്കം മനഃസാക്ഷിയെ മരവിപ്പിക്കുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.

അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, അപകടമുണ്ടാക്കൽ തുടങ്ങിയ കാരണങ്ങളാലാണ് ലൈസൻസ് റദ്ദാക്കുന്നത്. മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ആണ് സസ്പെൻഷൻ. ഇത് വളരെ ലാഘവത്തോടെ കണ്ട് ഗരുതര ഗതാഗത കുറ്റങ്ങൾക്ക് മുതിർന്നവരുടെ എണ്ണം വർധിക്കുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ.

ഐ.ഡി.ടി.ആർ പരിശീലനത്തിന് തീരുമാനമായെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്. പരിശീലനത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിക്കാനുള്ള സാഹചര്യമൊഴിവാക്കി നടപടിക്ക് നിയമപ്രാബല്യം ഉറപ്പുവരുത്താനാണിത്. നിലവിൽ കുറ്റക്കാരായ ഡ്രൈവർമാരെ നല്ല നടപ്പിന് ആശുപത്രി സേവനത്തിനായി അയക്കുന്ന ഒറ്റപ്പെട്ട നിലയുണ്ടെങ്കിലും നിർബന്ധ സ്വഭാവമില്ല.

എല്ലാ ജില്ലയിലും ഐ.ഡി.ടി.ആർ സബ് സെന്‍റർ

ഐ.ഡി.ടി.ആർ സബ് സെൻററുകൾ എല്ലാ ജില്ലയിലും ആരംഭിക്കുന്നതിനും ആലോചനയുണ്ട്. ഇതിന് കേന്ദ്ര സർക്കാറിനെ സമീപിച്ചിരിക്കുകയാണ് സർക്കാർ. ഒരു സബ്സെന്‍ററിന് ഒരു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇത് കൂടി യാഥാർഥ്യമാകുന്നതോടെ നല്ലനടപ്പ് പരിശീലനത്തിന് എല്ലാ ജില്ലയിലും സൗകര്യവുമാകും.

ഗതാഗതക്കുറ്റം തടയാൻ സിറ്റിസൺ ആപ്

പൊതുജനങ്ങൾക്ക് ഗതാഗതക്കുറ്റങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനുള്ള സിറ്റിസൺ മൊബൈൽ ആപ് കൂടുതൽ സജീവമാക്കും. ആപ് വഴി ഗതാഗതക്കുറ്റങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും അയക്കാം. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുക. കുറ്റം ചെയ്ത വാഹന നമ്പർ നൽകിയാണ് ആപ് വഴി പരാതി അയക്കാനാവുക. നിലവിൽ ഈ ക്രമീകരണമാണെങ്കിലും ചിത്രങ്ങളിൽനിന്ന് വാഹന നമ്പർ സ്വയം ആപ് തിരിച്ചറിയുന്ന സംവിധാനം ഉടൻ ഏർപ്പെടുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motor vehicle departmentlicense cancellation
News Summary - Motor Vehicle Department ready to tighten license cancellation
Next Story