കുട്ടികളെ ഇനിയും പുറത്തുനിർത്താനാവില്ല; കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്
text_fieldsകോഴിക്കോട്: ബസ് പുറപ്പെടും വരെ വിദ്യാർഥികളെ പുറത്ത് കാത്തുനിർത്തൽ, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കൽ, യാത്രാ ഇളവ് അനുവദിക്കാതിരിക്കൽ തുടങ്ങിയ വിവേചനത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇതുസംബന്ധിച്ച് തുടർച്ചയായി പരിശോധനകൾ നടത്തി വരികയാണെന്നും വിവേചനം നേരിട്ടാൽ വിദ്യാർഥികൾക്ക് പരാതി അറിയിക്കാമെന്നും വകുപ്പ് വ്യക്തമാക്കി. നേരത്തെ, ബാലാവകാശ കമീഷനും ഇക്കാര്യത്തിൽ ഇടപെട്ട് നിർദേശം നൽകിയിരുന്നു.
ഓരോ ജില്ലയിലെയും വിദ്യാർഥികൾക്ക് വാട്സപ്പിലൂടെയും പരാതികൾ അറിയിക്കാൻ നമ്പറുകൾ നൽകിയിട്ടുണ്ട്.
1. തിരുവനന്തപുരം -9188961001
2. കൊല്ലം - 9188961002
3. പത്തനംതിട്ട- 9188961003
4. ആലപ്പുഴ - 9188961004
5. കോട്ടയം- 9188961005
6. ഇടുക്കി- 9188961006
7. എറണാകുളം- 9188961007
8. തൃശ്ശൂർ - 9188961008
9. പാലക്കാട്- 9188961009
10. മലപ്പുറം - 9188961010
11. കോഴിക്കോട് - 9188961011
12. വയനാട്- 9188961012
13. കണ്ണൂർ - 9188961013
14. കാസർകോട് - 9188961014
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.