ഗതാഗതനിയമലംഘനം: തീരുമാനം കോടതിക്ക് വിട്ട് വാഹനപരിശോധന തുടങ്ങി
text_fieldsതിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങളിൽ ഉചിത തീരുമാനമെടുക്കൽ കോടതിക്ക് വിട്ട് സംസ്ഥാനത്ത് വാഹനപരിശോധന പുന രാരംഭിച്ചു. പുതിയ ഗതാഗതനിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പിഴ ഇൗടാക്കുന്നതിൽ വ്യക്തത വരാത്തതിനെ തുടർന്നാണിത്. സം സ്ഥാനത്തെ ചില കേന്ദ്രങ്ങളിൽ മോേട്ടാർവാഹനവകുപ്പ്, പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് വാഹനപരിശോധന.
കോടതിയലക്ഷ്യമുണ്ടാകാതിരിക്കാൻ ഗതാഗതസെക്രട്ടറിയുടെ നിർദേശാനുസരണമാണ് മോേട്ടാർ വാഹനവകുപ്പ് പരിശോധ നക്കിറങ്ങിയത്. എന്നാൽ, പിഴയിളവ് ഉൾപ്പെടെ കാര്യങ്ങളിൽ ശനിയാഴ്ച മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും അ ധ്യക്ഷതയിൽ യോഗം നടക്കുന്ന സാഹചര്യത്തിലാണ് മോേട്ടാർവാഹനവകുപ്പ് കടുത്ത നടപടി സ്വീകരിക്കാത്തത്.
എ ന്നാൽ, പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. സീറ്റ്ബെൽറ്റ്, ഹെൽമറ്റ്, മൊൽഫോൺ ഉപേയാഗം, സൺഫിലിം ഉൾപ്പെടെ നിയമലംഘനങ്ങൾ കണ്ടെത്തലാണ് പ്രധാനമായും ചെയ്തത്. വാഹനങ്ങളുടെ ഗ്ലാസുകളിൽ ഒട്ടിച്ചിരുന്ന സൺ ഫിലിമുകൾ സ്ഥലത്തുെവച്ച് നീക്കം ചെയ്യുന്ന നടപടികളും കൈക്കൊണ്ടു. ഗ്രാമപ്രദേശങ്ങളും ബൈപാസുകളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന. നിയമലംഘനം കണ്ടെത്തിയവർക്ക് ചെക്ക് മെമ്മോ കൊടുക്കുകയും കോടതിയിലേക്ക് ചെക്ക് റിപ്പോർട്ട് അയക്കുകയുമാണ് ചെയ്തത്. പിഴ സംബന്ധിച്ച കാര്യങ്ങളിൽ കോടതി ഉചിതനടപടി സ്വീകരിക്കെട്ടയെന്ന നിലപാടാണ് അധികൃതർ കൈക്കൊണ്ടത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വാഹനപരിശോധന കർശനമാക്കി; പിഴ പിന്നീട്
കോഴിക്കോട്: ട്രാഫിക് നിയമലംഘകരെ കണ്ടെത്താൻ ജില്ലയിൽ മോട്ടോർവാഹനവകുപ്പും പൊലീസും വീണ്ടും പരിശോധന ശക്തമാക്കി. ഓണത്തിനോടനുബന്ധിച്ച് നിർജീവമായ പരിശോധനയാണ് വ്യാഴാഴ്ചയോടെ വീണ്ടും സജീവമായത്. മോട്ടോർ വാഹനവകുപ്പിെൻറ അഞ്ച് സ്ക്വാഡുകളാണ് ജില്ലയിൽ പരിശോധന നടത്തിയത്. കോഴിക്കോട് മൂന്നും വടകരയിൽ രണ്ട് സ്ക്വാഡുകളും ചേർന്ന് നടത്തിയ പരിശോധനയിൽ 74 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ആരുടെ കൈയിൽനിന്നും പിഴ തുക ഈടാക്കിയില്ലെന്നും കോടതിയിൽ പിഴയടക്കാൻ എഴുതി നൽകിയിരിക്കുകയാണെന്നും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുതുക്കിയ പിഴ പ്രകാരമാണ് പരിശോധന നടത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസിെൻറ നേതൃത്വത്തിലും ജില്ലയിൽ പരിശോധന ശക്തമാണ്. വ്യാഴാഴ്ച വൈകീട്ട് ആറുവരെ നോർത്ത് ട്രാഫിക്ക് പരിധിയിൽ 108 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 68,000 രൂപ പിഴയിനത്തിൽ ഈടാക്കിയിട്ടുണ്ട്. 28 പേർക്ക് കോടതിയിൽ പിഴയടക്കാനുള്ള നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ടിക്കറ്റ് നൽകിയില്ല; 80 ബസുകൾക്കെതിരെ നടപടി
തിരൂരങ്ങാടി: യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്ത ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം. യാത്രക്കാരുടെ വ്യാപക പരാതിയെ തുടർന്നാണ് നടപടിയുമായി എൻഫോഴ്സ്മെൻറ് വിഭാഗം രംഗത്തെത്തിയത്.
തിരൂരങ്ങാടി, കോട്ടക്കൽ, മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട്, ചെമ്മാട്, കൊളപ്പുറം തുടങ്ങി ജില്ലയുടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 80 ബസുകൾക്കെതിരെ നടപടിയെടുത്തു. എൻഫോഴ്സ്മെൻറ് ജില്ല ആർ.ടി.ഒ ടി.ജി. ഗോകുലിെൻറ നിർദേശപ്രകാരം എം.വി.ഐമാരായ ഷബീർ മുഹമ്മദ്, വി.ഐ. അസീം, എസ്.എം. മനോജ് കുമാർ, ബി. ജയപ്രകാശ്, വിജേഷ്, എ.എം.വി.ഐമാരായ മുനീബ് അമ്പാളി, ടി. പ്രബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
രണ്ടാംഘട്ട പരിശോധനയിൽ ടിക്കറ്റ് നൽകിയില്ലെങ്കിൽ കണ്ടക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും മൂന്നാംഘട്ടത്തിൽ ബസിെൻറ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങുന്ന കാര്യം ആലോചിക്കുമെന്നും ജില്ല എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പറഞ്ഞു. ജില്ലയിലെ എല്ലാ ബസ് കണ്ടക്ടർമാരും ടിക്കറ്റ് നൽകാൻ തയാറാകണമെന്നും യാത്രക്കാർ ടിക്കറ്റ് ചോദിച്ചുവാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.