ബുധനാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്
text_fieldsതിരുവനന്തപുരം: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ജനുവരി 24ന് വാഹനപണിമുടക്ക്. അന്നേദിവസം രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ പണിമുടക്ക് നടത്താൻ ട്രേഡ് യൂനിയനുകളും ഗതാഗതമേഖലയിലെ തൊഴിലുടമകളും ഉൾപ്പെടുന്ന സംയുക്ത സമരസമിതിയാണ് തീരുമാനിച്ചത്. ബസ്ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകൾ ജനുവരി 30 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചു.
ബസ്, ലോറി, ഒാേട്ടാ, ടാക്സി, ടാങ്കറുകൾ അടക്കമുള്ളവ പണിമുടക്കിൽ പെങ്കടുക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു. വർക്ഷോപ്പുകൾ, സ്പെയർപാർട്സ് കടകൾ, പാഴ്സൽ സർവിസ് മേഖലയിലുള്ളവരും പണിമുടക്കിൽ പെങ്കടുക്കും. സി.െഎ.ടി.യു, എ.െഎ.ടി.യു.സി, െഎ.എൻ.ടി.യു.സി, യു.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു, ജനത ട്രേഡ് യൂനിയൻ, ടി.യു.സി.െഎ എന്നീ ട്രേഡ് യൂനിയനുകൾ സംയുക്ത സമരസമിതിയിലുണ്ട്. ബി.എം.എസ് ഇതിൽ സഹകരിക്കുന്നില്ല.
ബസ്ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് 30 മുതൽ പണിമുടക്കുകയെന്ന് പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് കോൺഫെഡറേഷൻ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബസ് ഉടമകളുടെ കോഒാഡിനേഷൻ ഫെബ്രുവരി ഒന്നു മുതൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.