24 മണിക്കൂർ വാഹന പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
text_fieldsതിരുവനന്തപുരം: റോഡ് ഗതാഗത മേഖല പൂർണമായും കുത്തകവത്കരിക്കാൻ ഇടയാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് േട്രഡ് യൂനിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ മോേട്ടാർ വാഹന പണിമുടക്ക് തിങ്കളാഴ്ച രാത്രി 12ന് ആരംഭിക്കും.
ഓട്ടോറിക്ഷകൾ, ടാക്സികൾ, ചെറുകിടവാഹനങ്ങൾ, സ്വകാര്യ ബസുകൾ, ചരക്കുകടത്ത്് വാഹനങ്ങൾ എന്നിവ നിരത്തിലിറങ്ങില്ല. പണിമുടക്കിന് െഎക്യദാർഢ്യമർപ്പിച്ച് ൈഡ്രവിങ് സ്കൂൾ, ഓട്ടോമൊബൈൽ വർക്കുഷോപ്പുകൾ, വാഹനഷോറൂമുകൾ, പഴയവാഹനങ്ങളുടെ വിൽപന കേന്ദ്രങ്ങൾ, ഓട്ടോ കൺസൾട്ടൻസി കേന്ദ്രങ്ങൾ, സ്പെയർപാർട്സ് വിപണനശാലകൾ എന്നിവ അടഞ്ഞുകിടക്കും. മോട്ടോർവാഹന നിയമഭേദഗതി തൊഴിൽമേഖലയുടെ സമ്പൂർണനാശത്തിനാണ് വഴി തെളിക്കുകയെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.
ഈ മേഖലയിലെ സംസ്ഥാന സർക്കാറിെൻറ മുഴുവൻ അധികാരങ്ങളും നഷ്ടമാകും. പണിമുടക്ക് ദിവസം ജില്ല കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ പ്രകടനം നടക്കും.
കെ.എസ്.ആർ.ടി.സിയും ഒാടില്ല
തിരുവനന്തപുരം: മാനേജ്െമൻറിെൻറ തൊഴിലാളിവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിലെ സംയുക്ത ട്രേഡ് യൂനിയൻ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ സൂചനാപണിമുടക്ക് തിങ്കളാഴ്ച രാത്രി 12ന് തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.