വാഹന പണിമുടക്ക് എട്ട് മണിക്കൂർ പിന്നിട്ടു; കെ.എസ്.ആർ.ടി.സിയും ഒാടില്ല
text_fieldsതിരുവനന്തപുരം: ഗതാഗതരംഗം കുത്തകവത്കരിക്കുന്ന മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ട്രേഡ് യൂനിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ മോേട്ടാർ വാഹന പണിമുടക്ക് പുരോഗമിക്കുന്നു. ഓട്ടോറിക്ഷകൾ, ടാക്സികൾ, ചെറുകിടവാഹനങ്ങൾ, സ്വകാര്യ ബസുകൾ, ചരക്കുകടത്ത്് വാഹനങ്ങൾ എന്നിവ നിരത്തിലിറങ്ങില്ല. െഎക്യദാർഢ്യം പ്രഖ്യാപിച്ച് ൈഡ്രവിങ് സ്കൂൾ, ഓട്ടോ മൊബൈൽ വർക് ഷോപ്പുകൾ, വാഹനഷോറൂമുകൾ, പഴയവാഹനങ്ങളുടെ വിൽപന കേന്ദ്രങ്ങൾ, ഓട്ടോ കൺസൾട്ടൻസി കേന്ദ്രങ്ങൾ, സ്പെയർപാർട്സ് വിപണനശാലകൾ എന്നിവയും പണിമുടക്കുന്നുണ്ട്. ബി.എം.എസ് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
കെ.എസ്.ആർ.ടി.സിയിൽ മാനേജ്െമൻറിെൻറ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയൻ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ സൂചനപണിമുടക്കും തുടങ്ങി. കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു), കെ.എസ്.ടി.ഡബ്ല്യു.യു (െഎ.എൻ.ടി.യു.സി), കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി), കെ.എസ്.ആർ.ടി.ഡി.യു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പണിമുടക്ക്.
ഹാജിമാരുടെ വാഹനങ്ങളെ ഒഴിവാക്കി
നെടുമ്പാശ്ശേരി: വാഹന പണിമുടക്കിൽനിന്ന് ഹാജിമാരെ ഒഴിവാക്കിയതായി സമരസമിതി ഭാരവാഹികൾ ഹജ്ജ് സെൽ അധികൃതരെ അറിയിച്ചു. പ്രയാസം അനുഭവപ്പെട്ട ഹാജിമാർ ഹജ്ജ് സെല്ലുമായി ബന്ധപ്പെട്ടാൽ പൊലീസ് സഹായത്തോടെ ഇവരെ ക്യാമ്പിലെത്തിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ 12.25ന് ഒരു വിമാനം മാത്രമാണുള്ളത്. ഈ വിമാനത്തിൽ പോകേണ്ട 410 ഹാജിമാരിൽ 277 പേരും ലക്ഷദ്വീപിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ മാത്രമാണ് ഹജ്ജ് ക്യാമ്പിലെത്തേണ്ടത്. ഈ മാസം 8, 9 തീയതികളിൽ ഹജ്ജ് ക്യാമ്പിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.
പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം:കാലിക്കറ്റ്, എം.ജി, കണ്ണൂർ സര്‍വകലാശാലകൾ ആഗസ്റ്റ് ഏഴിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കേരള സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും 13ലേക്ക് മാറ്റി. വിദൂരവിദ്യാഭ്യാസ വിഭാഗം ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷ സെപ്റ്റംബർ 13ലേക്കും മാറ്റി. പരീക്ഷാ കേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല.
തിരുവനന്തപുരം: ചൊവ്വാഴ്ചയിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷ ഒമ്പതിലേക്ക് മാറ്റി. ടൈംടേബിളിൽ മാറ്റമില്ല.
പി.എസ്.സി, വകുപ്പുതല പരീക്ഷക്ക് മാറ്റമില്ല
തിരുവനന്തപുരം: ചൊവ്വാഴ്ച പി.എസ്.പി പരീക്ഷക്ക് മാറ്റമില്ല. അസി. പ്രഫസർ ന്യൂറോസർജറിയുടെ (കാറ്റഗറി നമ്പർ 560/17) ഓൺലൈൻ പരീക്ഷമാത്രമാണ് ഇന്ന് നടക്കുന്നത്. ഇത് നിശ്ചയിച്ച കേന്ദ്രങ്ങളിൽ നടക്കുമെന്ന് പബ്ലിക് സർവിസ് കമീഷൻ അറിയിച്ചു. വകുപ്പുതല പരീക്ഷകൾക്കും മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.