വാഹന പണിമുടക്ക്: 31ലേക്ക് മാറ്റിയ സ്കൂൾ വാർഷിക പരീക്ഷകൾ 30ന് രാവിലെ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി കണക്ക് പുനഃപരീക്ഷ മൂലം 31ലേക്ക് മാറ്റിയ സ്കൂൾ വാർഷിക പരീക്ഷകൾ അന്നത്തെ വാഹന പണിമുടക്കിനെ തുടർന്ന് വീണ്ടും 30ലേക്ക് മാറ്റി. നേരത്തേ 30ന് ഉച്ചക്ക് ശേഷം നടത്താനിരുന്ന പരീക്ഷകൾ അന്നു രാവിലെ ഒമ്പതു മുതൽ 12 വരെ നടത്തും. എസ്.എസ്.എൽ.സി കണക്കിെൻറ പുനഃപരീക്ഷ 30ന് ഉച്ചക്ക് 1.45മുതൽ നടക്കും.
30ന് രാവിലെ നിലവിൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളും അഞ്ചാം ക്ലാസിെല ഒന്നാം ഭാഷ, എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്രം എന്നീ പരീക്ഷകളും ഒമ്പതിന് തുടങ്ങി 12 നകം അവസാനിക്കുന്ന രീതിയിൽ പൂർത്തിയാക്കാൻ സ്കൂൾതല ക്രമീകരണങ്ങൾ നടത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. എസ്.എസ്.എൽ.സിയുടെ കണക്ക് പുനഃപരീക്ഷ 30ന് നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് വാഹന പണിമുടക്ക് 31ലേക്ക് മാറ്റിയത്. വാഹനപണിമുടക്ക് വീണ്ടും മാറ്റാൻ നിർദേശിക്കാനാകാത്തതിനാലാണ് 30ന് രാവിലെതന്നെ വാർഷിക പരീക്ഷകൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.