മോേട്ടാർ വാഹന പണിമുടക്ക് പൂർണം, തമ്പാനൂരിൽ നേരിയ സംഘർഷം
text_fieldsതിരുവനന്തപുരം: സംയുക്ത സമരസമിതി ആഹ്വാനംചെയ്ത 24 മണിക്കൂർ മോേട്ടാർ വാഹനപണിമുടക്ക് പൂർണം. സ്വകാര്യ ബസുകളും ഒാേട്ടാകളും ടെേമ്പാകളും സർവിസ് നടത്തിയില്ല. െടേമ്പാ, ട്രക്കർ, ജീപ്പ്, ലോറി, മിനി ലോറി തൊഴിലാളികളും പണിമുടക്കി. അതേസമയം കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയത് യാത്രാദുരിതം കുറച്ചു. എന്നാൽ, കെ.എസ്.ആർ.ടി.സി സാന്നിധ്യം കുറവുള്ള വടക്കൻ ജില്ലകളെ വാഹനപണിമുടക്ക് കാര്യമായി ബാധിച്ചു. കെ.എസ്.ആർ.ടി.സി ബസുകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.
തിരുവനന്തപുരം തമ്പാനൂരിൽ സർവിസ് നടത്തിയ ഒാേട്ടാകൾ സമരാനുകൂലികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. രാവിലെ 11ഒാടെയാണ് സംഭവം. കൂടുതൽ പൊലീസെത്തി സംഘർഷാവസ്ഥ ലഘൂകരിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയതിന് പൊലീസ് സമരക്കാർക്കെതിരെ കേസെടുത്തു. യാത്രാേക്ലശം പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽനിന്ന് കൂടുതൽ സർവിസുകൾ ഏർപ്പെടുത്തിയിരുന്നു. സിറ്റി സർവിസുകളും ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സർവിസുകളും ഇതിൽപെടും.
വർധിപ്പിച്ച വാഹന ഇൻഷുറൻസ് പ്രീമിയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.െഎ.ടി.യു, എ.െഎ.ടി.യു.സി, െഎ.എൻ.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി യൂനിയനുകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനംചെയ്തത്. അതേസമയം ബി.എം.എസ് സമരത്തിൽനിന്ന് വിട്ടുനിന്നു. പണിമുടക്കിെൻറ ഭാഗമായി എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും തൊഴിലാളി പ്രകടനങ്ങളും തിരുവനന്തപുരം ഏജീസ് ഒാഫിസിലേക്ക് മാർച്ചും നടത്തി. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.