സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്
text_fieldsകൊച്ചി: രാജ്യത്തെ ഗതാഗതമേഖല കുത്തകവത്കരിക്കുന്ന മോട്ടോർ വാഹന നിയമ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്. ദശലക്ഷക്കണക്കിന് വാഹന തൊഴിലാളികളെയും തൊഴിലുടമകെളയും വഴിയാധാരമാക്കുന്ന ബിൽ വെള്ളിയാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് കോൺഫെഡറേഷൻ ഒാഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന് മുന്നോടിയായി സംയുക്ത സമരസമിതി അഞ്ചിന് സംസ്ഥാനവ്യാപക പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും.
നിയമഭേദഗതി പ്രാബല്യത്തിലായാൽ ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി, ചരക്ക് കടത്ത് വാഹനങ്ങൾ, ഓട്ടോ മൊബൈൽ വർക്ക്ഷോപ്, സ്പെയർപാർട്ട് നിർമാണ- വിപണനശാലകൾ, ഡ്രൈവിങ് സ്കൂളുകൾ തുടങ്ങി ഈ മേഖലയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും തൊഴിലുടമകളും പെരുവഴിയിലാകുമെന്ന് സംയുക്ത സമരസമിതി പറഞ്ഞു.
സമരം വിജയിപ്പിക്കണമെന്ന് കോൺഫെഡറേഷൻ ഒാഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡൻറ് കെ.കെ. നാരായണൻ, ജനറൽ കൺവീനർ കെ. ജയരാജൻ, സംയുക്ത സമരസമിതി സംസ്ഥാന വൈസ് ചെയർമാനും മോട്ടോർ വാഹന തൊഴിലാളി യൂനിയൻ (എച്ച്.എം.എസ്) സംസ്ഥാന വൈസ് പ്രസിഡൻറുമായ മനോജ് ഗോപി എന്നിവർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.