ഇ.എം.സി.സിയുമായി ധാരണപത്രം; ഫയലുകൾ മേഴ്സിക്കുട്ടിയമ്മ കണ്ടിരുെന്നന്ന് രേഖ
text_fieldsരണ്ട് പ്രാവശ്യം അഭിപ്രായം രേഖപ്പെടുത്തി മടക്കി • അറിയാതെയാണെന്ന വാദം പൊളിയുന്നു
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നിർമിക്കുന്നതിന് ഇ.എം.സി.സിയുമായി ധാരണപത്രം ഒപ്പുവെക്കും മുമ്പ് ഫയലുകൾ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടിരുന്നതായി ഇ-ഫയൽ രേഖകൾ. 2019 ആഗസ്റ്റ് ഒമ്പതിനായിരുന്നു ഫിഷറീസ് വകുപ്പിെൻറ അപേക്ഷയിൽ നടപടി ആരംഭിച്ചത്. അതേവർഷം ഒക്ടോബർ 19ന് ഫിഷറീസ് സെക്രട്ടറി ആയിരുന്ന കെ.ആർ. ജ്യോതിലാൽ മന്ത്രിക്ക് ഫയൽ ആദ്യം കൈമാറി. അതേമാസം 21ന് തന്നെ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് സെക്രട്ടറിക്ക് ഫയൽ തിരികെ നൽകി. നവംബർ ഒന്നിന് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും ഫയൽ മന്ത്രിക്ക് തിരികെ നൽകിയെന്നും ഇ-ഫയൽ രേഖകളിൽ വ്യക്തമാവുന്നു. രണ്ട് പ്രാവശ്യം അഭിപ്രായം രേഖപ്പെടുത്തി മടക്കിയ ഫയലിൽ മന്ത്രി എന്താണ് എഴുതിയതെന്ന് പക്ഷേ വ്യക്തമല്ല. ഇതിന് ശേഷമാണ് ഫയൽ അസൻഡ് 2020 നിക്ഷേപക സംഗമത്തിന് എത്തുന്നത്. ഫിഷറീസ് മന്ത്രിയും വകുപ്പും അറിയാതെയാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചതെന്ന വാദമാണ് ഇതോടെ പൊളിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.