കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാനുള്ള നീക്കം ചെറുക്കണം –ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: സാമുദായിക സഹവർത്തിത്വം നിലനില്‍ക്കുന്ന കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്.
വിവിധ മത, ജാതി സമൂഹങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാര്‍ താല്പര്യങ്ങള്ക്ക് സഹായം ചെയ്യുകയാണ് എന്‍.ഐ.എ. അല്‍ഖാഇദ ബന്ധം ആരോപിച്ച് കേരളത്തില്‍നിന്ന് പിടികൂടിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ തൊഴിലാളികളെക്കുറിച്ച് അന്വേഷണ ഏജന്‍സി പ്രാഥമികമായി പുറത്തുവിട്ട കാര്യങ്ങൾ സംശയാസ്പദമാണ്.
കേരളത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സിമി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവര്‍ക്കെതിരായ കേസ് തെളിവില്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിടുകയായിരുന്നു.
മാവോവാദി ബന്ധം സംശയിച്ച് യു.എ.പി.എ ചുമത്തിയ അലന്, താഹ കേസിലും ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇതുവരെ അന്വേഷണ ഏജന്‍സിക്കായിട്ടില്ല. വിശ്വാസ്യത നഷ്ടപ്പെട്ട ഏജന്‍സിയുടെ വെളിപ്പെടുത്തലുകളെ കേരളീയസമൂഹം ജാഗ്രതയോടെ സമീപിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.