സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കം; ജയ് ശ്രീറാം ബാനറിൽ കേസെടുക്കണമെന്ന് കോൺഗ്രസ്
text_fieldsപാലക്കാട്: പാലക്കാട്ടെ സമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കത്തിൻെറ ഭാഗമായാണ് ബി.ജെ.പി നഗരസഭ ഓഫീസിന് മുകളിൽ 'ജയ് ശ്രീറാം' ബാനറുയർത്തിയതെന്ന് കോൺഗ്രസ് എം.പി വി.കെ ശ്രീകണ്ഠൻ. ഇതിൽ കേസെടുക്കണം. വർഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് നഗരസഭാ ഓഫീസിൽ ബി.ജെ.പി പ്രവർത്തകർ ജയ്ശ്രീറാം ബാനർ ഉയർത്തിയത്. നടപടി വലിയ വിവാദങ്ങൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പടെ ബി.ജെ.പിക്കെതിരെ വിമർശനങ്ങൾ ഉയർന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് കേരളത്തിൻെറ ഗുജറാത്താണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പ്രസ്താവനയും വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു.
52 അംഗ പാലക്കാട് നഗരസഭയിൽ 28 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 27 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ വർഷം 24 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. യു.ഡി.എഫ് 12 സീറ്റും എൽ.ഡി.എഫ് ഒമ്പത് സീറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.