പാൽവില വർധിപ്പിക്കാൻ നീക്കം
text_fieldsകോട്ടയം: ഉൽപാദനം കുറയുകയും ചെലവ് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാൻ നീക്കം. ‘മലയാളികൾ കണികണ്ടുണരുന്ന നന്മയായ’ മിൽമ പാലിന്റെ വില വർധിപ്പിക്കണമെന്ന ആവശ്യം വിവിധ മേഖലകളിൽനിന്ന് ഉയർന്നിട്ടുണ്ട്. ആവശ്യമായ പാലുൽപാദനം സംസ്ഥാനത്തുണ്ടാകുന്നില്ല.
ക്ഷീരോൽപാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പദ്ധതികൾ നടപ്പാക്കുന്നെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ഇപ്പോഴും ആവശ്യമായ പാലിനായി അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മിൽമയുൾപ്പെടെ.ക്ഷീരോൽപാദന ചെലവും കൂലിവര്‍ധനയും കണക്കിലെടുത്ത് പാൽ വില കാലോചിതമായി വർധിപ്പിക്കണമെന്ന് മില്‍മ ഫെഡറേഷനോട് ആവശ്യപ്പെടാന്‍ മില്‍മ എറണാകുളം മേഖല യൂനിയന്‍ ഭരണസമിതി തീരുമാനിച്ചു.
സർക്കാറിന് മുന്നിലേക്ക് ഈ ആവശ്യം ഉടൻതന്നെ എത്തുമെന്നാണറിയുന്നത്. അങ്ങനെയാണെങ്കിൽ പാൽ വിലവർധനക്കെതിരെ സർക്കാറിനും പിന്തുണക്കേണ്ടിവരും. ലിറ്ററിന് 10 രൂപയെങ്കിലും കൂട്ടണമെന്ന ആവശ്യമാണ് മിൽമ മേഖല യൂനിയന്റേത്. കഴിഞ്ഞ ദിവസം കൂടിയ ഭരണസമിതി തീരുമാനം മിൽമ ഫെഡറേഷന് സമര്‍പ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.