പഴയ കെൽ മാറ്റി അനുബന്ധ കമ്പനിയാക്കാൻ നീക്കം
text_fieldsകാസർകോട്: ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിെൻറ (ഭെൽ) 51 ശതമാനം ഒാഹരി ഏറ്റെടുത്തെങ്കിലും കാസർകോെട്ട ഭെൽ ഇ.എം.എൽ കമ്പനി പഴയ കെൽ ആവുമോ എന്നതിൽ അവ്യക്തതകളേറെ. കെൽ യൂനിറ്റിെൻറ അനുബന്ധ കമ്പനിയാക്കാനാണ് സർക്കാർ തലത്തിൽ നീക്കം പുരോഗമിക്കുന്നത്. പുതിയ സംരംഭം എന്ന രൂപത്തിൽ കമ്പനി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിൽ ആശങ്കയിലാണ് ജീവനക്കാർ.
പഴയപോലെ കെൽ അല്ല ഇനിയുണ്ടാവുകയെന്നും അനുബന്ധ കമ്പനിയാണ് ഉദ്ദേശിക്കുന്നതെന്നും വ്യവസായ മന്ത്രി പി. രാജീവ് ജീവനക്കാരുടെ സംഘടന പ്രതിനിധികൾക്ക് സൂചനയും നൽകി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പുതിയ കമ്പനിയാവുന്നതോടെ സർക്കാറിനോ ജീവനക്കാർക്കോ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. അതേസമയം, പുതിയ ശമ്പളസ്കെയിൽ നിശ്ചയിക്കുന്നതിനുള്ള തന്ത്രമായും ജീവനക്കാർ ഇതിനെ കാണുന്നുണ്ട്.
ഭെല്ലിെൻറ 51ശതമാനം ഒാഹരി വാങ്ങാനും രണ്ടുവർഷമായി അടച്ചിട്ട കമ്പനി തുറക്കാനും ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉൾെപ്പടെയുള്ളവ തീർക്കാനും മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിലാണ് തീരുമാനിച്ചത്. കമ്പനി പുനരുദ്ധാരണത്തിനുള്ള 43 കോടിയും 34 കോടിയുടെ ബാധ്യതയും ചേര്‍ത്ത് മൊത്തം 77 കോടി രൂപ ഇതിനായി വകയിരുത്തുകയും ചെയ്തു. വലിയ പ്രതീക്ഷയോടെയാണ് തൊഴിലാളികളും നാട്ടുകാരും പ്രഖ്യാപനത്തെ ഏറ്റെടുത്തത്.
തുടർകാര്യങ്ങൾ ചർച്ച ചെയ്യാനായി ജീവനക്കാർ മന്ത്രിയെ കണ്ടപ്പോഴാണ് പഴയ കെൽ ഇനിയുണ്ടാവില്ലെന്നറിയുന്നത്. ഇതിലെ ആശങ്ക തൊഴിലാളി നേതാക്കൾ മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.
റെയില്‍വേ, പ്രതിരോധ മേഖലയിലേക്ക് ആവശ്യമായ ആള്‍ട്ടര്‍നേറ്ററുകള്‍, വൈദ്യുതി മേഖലയിലേക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കൺട്രോളറുകൾ തുടങ്ങിയവ ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് കെൽ യൂനിറ്റ്. പുതിയ കമ്പനിയായാൽ പഴയ തൊഴിൽ കരാറുകൾ നിലനിൽക്കുമോ എന്നതുൾെപ്പടെയുള്ള കാര്യങ്ങളിലും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.