Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ നിന്നുള്ള...

കരിപ്പൂരിൽ നിന്നുള്ള ഹാജിമാരെ കൊള്ളയടിക്കാനുള്ള നീക്കം തിരുത്തണമെന്ന് സ്മൃതി ഇറാനിയോട് സമദാനി

text_fields
bookmark_border
MP Abdussamad Samadani, Smriti Irani
cancel

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരെ ഭീമമായ സംഖ്യ അധികം നൽകാൻ നിർബന്ധിതരാക്കുന്ന രീതിയിൽ വിമാന സർവീസിന്റെ ഷെഡ്യൂൾ തെരഞ്ഞെടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം അടിയന്തിരമായി ഇടപെട്ട് തിരുത്തണമെന്ന് വിമാനത്താവള ഉപദേശക സമിതി ചെയർമാൻ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ മന്ത്രി സ്മൃതി ഇറാനിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എൺപത്തിയയ്യായിരം രൂപ അധികം നൽകിക്കൊണ്ട് മാത്രമേ കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്ക് ഈ സാഹചര്യപ്രകാരം യാത്ര സാധ്യമാവുകയുള്ളൂ. ഇത് യാത്രക്കാരെ ഏറെ ദുരിതത്തിലാഴ്ത്തുന്നതോടൊപ്പം കടുത്ത വിവേചനവും അനീതിയുമാണെന്ന് സമദാനി പറഞ്ഞു.

കരിപ്പൂരിന്റെ കാര്യത്തിൽ റീടെൻഡറിംഗ് നടത്തി കൂടുതൽ എയർലൈനുകളെ പങ്കെടുപ്പിച്ചുകൊണ്ടോ മറ്റു രീതികൾ സ്വീകരിച്ചോ കുറഞ്ഞ ടിക്കറ്റ് ചാർജിന് തന്നെ ഹജ്ജ് യാത്രികർക്ക് സൗകര്യം ഏർപ്പെടുത്തുകയാണ് വേണ്ടത്. ലഭ്യമായ വിവരപ്രകാരം കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നും ഹജ്ജ് സർവീസ് നടത്താൻ ടെൻഡർ ഉറപ്പിച്ച എയർലൈൻസ് അല്ല കരിപ്പൂരിന്റെ കാര്യത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ടിക്കറ്റ് ചാർജ്ജിൽ കടുത്ത വർദ്ധനവിലേക്ക് നയിക്കുന്ന സാഹചര്യത്തിന്റെ പ്രധാന കാരണം ഈ വ്യത്യാസമാണ്.

കേരളത്തിലും പുറത്തുമുള്ള മറ്റു എംബാർക്കേഷൻ പോയിൻ്റുകളിൽ നിന്ന് വ്യത്യസ്തമായി കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരോട് മാത്രം ഉണ്ടായിരിക്കുന്ന ഈ വിവേചനം ഏറെ ആശങ്കാജനകമാണ്. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ഇരട്ടിയോളം പേരാണ് ഇത്തവണ കരിപ്പൂരിൽ നിന്ന് ഹജ്ജ് യാത്രക്കായി തെരഞ്ഞെടുക്കപ്പെട്ട് കാത്തിരിക്കുന്നത്. ഭീമമായ സംഖ്യയുടെ വർദ്ധനവ് താങ്ങാൻ കഴിയാതെ അവർ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്തു പോകേണ്ട സാഹചര്യവും ഈ നടപടിമൂലം ഉണ്ടായേക്കും.

അതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു നീതീകരണവുമില്ലാത്ത നടപടി പിൻവലിക്കുകയും രാജ്യത്തെ മറ്റു വിമാനത്താവളങ്ങൾക്ക് സമാനമായ രീതിയിൽ ടിക്കറ്റ് ചാർജ്ജും യാത്രാസൗകര്യവും കരിപ്പൂരിൽ നിന്നുള്ള യാത്രക്കാർക്കും ഉറപ്പുവരുത്തണമെന്ന് സമദാനി മന്ത്രിയോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipurairportSmriti Iranihajj pilgrimsMP Abdussamad Samadani
News Summary - Moved to rob Hajj pilgrims from Karipur
Next Story