ദ്വീപിലെ ഭൂമി കുത്തകകൾക്ക് തീറെഴുതാൻ നീക്കം -ലക്ഷദ്വീപ് ജെ.ഡി.യു
text_fieldsകോഴിക്കോട്: ലക്ഷദ്വീപുകാരെ കുടിയിറക്കുക എന്ന ലക്ഷ്യവുമായിട്ടാണ് പുതിയ അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കുന്നെതന്ന് സംശയമുണ്ടെന്ന് ജെ.ഡി.യു ലക്ഷദ്വീപ് പ്രസിഡൻറ് ഡോ. മുഹമ്മദ് സാദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടൂറിസത്തിെൻറ പേരുപറഞ്ഞ് കുത്തകകൾക്ക് ദ്വീപിലെ ഭൂമി തീറെഴുതാനാണ് നീക്കം നടക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി വർധിപ്പിച്ചതും ഭൂമിയുടെ വാടക വലിയതോതിൽ കുറച്ചതുമെല്ലാം ഇതിെൻറ ഭാഗമാണ് എന്നുവേണം കരുതാൻ.
ദ്വീപിലെ ഫാമുകൾ പൂട്ടിച്ച് ഗുജറാത്തിൽനിന്ന് അമുൽ ഉൽപന്നങ്ങൾ എത്തിക്കുന്നത് എന്തടിസ്ഥാനത്തിലാെണന്ന് മനസ്സിലാവുന്നില്ല. ഇതിലും എളുപ്പം കൊച്ചിയിൽനിന്ന് മിൽമയുെട ഉൽപന്നങ്ങൾ എത്തിക്കുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
മത്സ്യത്തൊഴിലാളികളുെട ഷെഡ്ഡുകളടക്കം പൊളിച്ചുനീക്കിയത് വലിയ ദുരിതമാണ് സൃഷ്ടിച്ചത്. വിവിധ മേഖലകളിൽ പ്രവർത്തിച്ച 400 പേരെയാണ് അഡ്മിനിസ്ട്രേറ്റർ പിരിച്ചുവിട്ടത്.
ഇതിനിടെ, വികസനമാണ് ലക്ഷ്യമെന്നെല്ലാം ലക്ഷദ്വീപ് കലക്ടർ അസ്കർ അലി കൊച്ചിയിലെത്തി മാധ്യമങ്ങളോട് പറഞ്ഞത് തെറ്റാണ്. കലക്ടർ ദ്വീപ് ജനതയോട് മാപ്പുപറയണമെന്നും മറ്റുസംഘടനകളുമായി ആലോചിച്ച് അഡ്മിനിസ്ട്രേറ്റർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.