Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2017 5:08 AM IST Updated On
date_range 20 Oct 2017 2:09 PM ISTമലയാള സിനിമയിലെ പടലപ്പിണക്കങ്ങൾ അവസാനിപ്പിക്കേണ്ട സമയമായി –മന്ത്രി വി.എസ്. സുനിൽകുമാർ
text_fieldsbookmark_border
കൊച്ചി: മലയാള സിനിമയിലെ പടലപ്പിണക്കങ്ങൾ അവസാനിപ്പിക്കേണ്ട സമയമായെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. മലയാള സിനിമ വ്യവസായം മാത്രമല്ല, പ്രതിഭാശാലികളുടെ സംഗമ വേദികൂടിയാണ്. പിണക്കങ്ങൾ ഒത്തുതീർക്കാൻ മലയാള സിനിമയിലെ കാരണവരായ മധു മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. തിലകൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ തിലകൻ പുരസ്കാരവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നായകസങ്കൽപത്തിെൻറ ചൈതന്യം കാത്തുസൂക്ഷിക്കുന്ന നടനാണ് മധു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംവിധായകൻ വിനയൻ അധ്യക്ഷത വഹിച്ചു. നാലാമത് പദ്മശ്രീ തിലകൻ പുരസ്കാരം നടൻ മധു ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമപുരസ്കാരങ്ങൾ ജോഷി കുര്യൻ, വിവേക് മുഴുകുന്ന്, വിജയകുമാർ എന്നിവർ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story