വീടൊരുക്കി നൽകാമെന്നുപറഞ്ഞ് എം.പിയും കോൺഗ്രസുകാരും വഞ്ചിച്ചെന്ന്
text_fieldsകോതമംഗലം: നിർധന കുടുംബത്തിന് വീട് നൽകാമെന്ന് പറഞ്ഞ് എം.പിയും കോൺഗ്രസ് പ്രവർത്തകരും വഞ്ചിച്ചതായി പരാതി. കോട്ടപ്പടി പഞ്ചായത്ത് 13ാം വാർഡ് പ്ലാമുടി കല്ലുമലയിൽ കൊറ്റംപിള്ളിൽ പരേതനായ കുമാരെൻറ കുടുംബമാണ് ആരോപണവുമായി രംഗത്തുവന്നത്.
ഒമ്പതുമാസം മുമ്പാണ് കുമാരൻ മരിച്ചത്. കുറച്ചുദിവസങ്ങൾക്കു ശേഷം വീട്ടിലെത്തിയ എം.പി ഡീൻ കുര്യാക്കോസും കോൺഗ്രസ് പ്രവർത്തകരും വീടിെൻറ ശോച്യാവസ്ഥ ബോധ്യപ്പെട്ട് പുനർനിർമിച്ച് നൽകാമെന്ന് പറഞ്ഞു. കുടുംബം നിരന്തരം ബന്ധപ്പെട്ടതിനെത്തുടർന്ന് മൂന്നുമാസം മുമ്പ് പൊളിച്ചുമാറ്റി പുതിയ വീടിന് കുറ്റിയടിച്ചു. ടാർപ്പായ കെട്ടിയാണ് രണ്ട് കുട്ടികളടങ്ങുന്ന മൂന്നംഗ കുടുംബം കഴിയുന്നത്.
അടിയന്തരമായി വീട് നിർമിച്ചുനൽകുകയോ നൽകാതിരിക്കാനുള്ള കാരണം കോൺഗ്രസ് വ്യക്തമാക്കുകയോ വേണമെന്ന് സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.എം. അഷ്റഫിനോടൊപ്പം വാർത്തസമ്മേളനത്തിൽ അവർ ആവശ്യപ്പെട്ടു.
2020 ജൂൺ 14ന് കുമാരെൻറ മകന് പഠനം തുടരാൻ ടി.വി നൽകുന്നതിന് എം.പി സന്ദർശിച്ചപ്പോൾ വീട് പുനർനിർമിച്ച് നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടതായാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. മതിയായ രേഖകളില്ലാത്ത സ്ഥലത്താണ് കുടുംബം കഴിയുന്നത്. കുമാരെൻറ അച്ഛെൻറ പേരിലുള്ള സ്ഥലത്ത് വീട് നിർമിച്ചുകൊടുക്കുന്നതിന് സഹോദരങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതായും സി.പി.എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പി.കെ. അനൂപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.