കൊട്ടക്കാമ്പൂർ ഭൂമി വിവാദം:ജോയിസ് ജോർജിനും കുടുംബാംഗങ്ങൾക്കും സബ് കലക്ടറുടെ നോട്ടീസ്
text_fieldsമൂന്നാർ: കൊട്ടക്കാമ്പൂർ ഭൂമി കൈയേറ്റം സംബന്ധിച്ച റിപ്പോർട്ടിൽ ഇടുക്കി എം.പി ജോയിസ് ജോർജിനും കുടുംബാംഗങ്ങൾക്കും ദേവികുളം സബ് കലക്ടർ പ്രേംകുമാർ നോട്ടീസ് നൽകി. നവംബർ ഏഴിന് ഒാഫിസിൽ ഹാജരായി രേഖകൾ സമർപ്പിക്കണമെന്നും അല്ലെങ്കിൽ തുടർ നടപടി ഉണ്ടാകുമെന്നുമാണ് അറിയിച്ചത്. ബ്ലോക്ക് നമ്പർ 52ൽ 120 തണ്ടപ്പേർ സംബന്ധിച്ച രേഖകൾ ജോയിസ് ജോർജും 111ാം നമ്പർ തണ്ടപ്പേരിെൻറ വിവരങ്ങൾ ഭാര്യയും ആർ.ഡി.ഒ ഓഫിസിൽ നേരിട്ട് ഹാജരായി സമർപ്പിക്കണമെന്ന് നോട്ടീസിൽ പറയുന്നു.
ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കാമ്പൂർഏ കാന്തല്ലൂർ, കീഴാന്തൂർ, മറയൂർ വില്ലേജുകളിൽ കൈവശം െവച്ചിരിക്കുന്ന ഭൂമിയുടെ രേഖകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിെൻറ ഭാഗമായാണ് ജോയിസ് ജോർജ് എം.പിക്കും കുടുംബാംഗങ്ങൾക്കും ഉൾപ്പെടെ മുപ്പതോളം പേർക്ക് നോട്ടീസയച്ചത്.2015 ഡിസംബറിൽ ഈ വില്ലേജുകളിലെ തണ്ടപ്പേർ കണക്ക് പരിശോധിക്കാൻ ലാൻഡ് റവന്യൂ കമീഷണർ ഉത്തരവിട്ടിരുന്നു. കുറിഞ്ഞി സാങ്ച്വറിയുടെ അതിർത്തിനിർണയവും ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു.
ശ്രീറാം വെങ്കിട്ടരാമൻ സബ് കലക്ടറായിരുന്നപ്പോൾ തണ്ടപ്പേർ പരിശോധന തുടങ്ങിയെങ്കിലും മുന്നോട്ടുപോയില്ല. ഈ പരിശോധനകളാണ് വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്. ഇടുക്കി എം.പി ജോയിസ് ജോർജിെൻറയും ഭാര്യയുടെയും പേരിൽ എട്ട് ഏക്കർ ഭൂമിയാണ് കൊട്ടക്കാമ്പൂരിലുള്ളത്. വ്യാജ രേഖകളിലൂടെയാണ് എം.പിയും കുടുംബാംഗങ്ങളും എട്ടേക്കർ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെത്തുടർന്നാണ് ഇതേക്കുറിച്ച് പരിശോധിക്കാൻ കഴിഞ്ഞ സർക്കാർ ഉത്തരവിട്ടത്.
നോട്ടീസ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്നമുറക്ക് ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും ജോയിസ് ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.