ഇൗ പാപം എം.പി ആയാൽ തീരില്ല
text_fieldsകൊച്ചി: കേരളത്തിൽ ഇങ്ങനെയൊരു ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യമാണ്. ഇത്രയധികം എം.എൽ. എമാർ മുെമ്പാരിക്കലും ഒരുമിച്ച് സ്ഥാനാർഥികളായിട്ടില്ല. എട്ട് പേരാണ് മത്സരി ക്കുന്നത്. വൻ തുക ചെലവഴിച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ഇവരെത്തന് നെ ലോക്സഭയിലേക്കും മത്സരിപ്പിക്കുേമ്പാൾ സ്ഥാനാർഥിയാക്കാൻ പറ്റിയ നേതാക്കൾക ്ക് ദേശീയ പാർട്ടികളിൽപോലും ഇത്ര ദാരിദ്ര്യമാണോ എന്ന സംശയം സ്വാഭാവികം.
വിജയസാ ധ്യത എന്ന ഒറ്റ കാരണമാണ് എം.എൽ.എമാരെ മത്സരിപ്പിക്കാൻ പാർട്ടികൾക്ക് പറയാനുള്ളത്. പക്ഷേ, ഇവരൊക്കെ ജയിച്ചുപോയാൽ ബാക്കിയാകുന്ന ബാധ്യതകൾ ഒറ്റവാക്കിൽ ഒതുങ്ങുന്നതല്ല. എൽ.ഡി.എഫിൽനിന്ന് സി. ദിവാകരൻ (നെടുമങ്ങാട്), ചിറ്റയം ഗോപകുമാർ (അടൂർ), വീണ ജോർജ് (ആറന്മുള), എ.എം. ആരിഫ് (അരൂർ), എ. പ്രദീപ്കുമാർ (കോഴിക്കോട്), പി.വി. അൻവർ (നിലമ്പൂർ) എന്നിവരും യു.ഡി.എഫിൽനിന്ന് ഹൈബി ഇൗഡൻ (എറണാകുളം), അടൂർ പ്രകാശ് (കോന്നി) എന്നിവരുമാണ് മത്സരിക്കുന്നത്. ഇവരെല്ലാം ജയിച്ചാൽ കേരളത്തിലെ എട്ട് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അതൊരു മിനി നിയമസഭ തെരഞ്ഞെടുപ്പാകും.
പാർട്ടികൾക്കിത് ആവേശമാണെങ്കിലും പൊതുഖജനാവ് മുതൽ പരിസ്ഥിതിക്ക് വരെ ഉണ്ടാക്കുന്ന നഷ്ടം ചെറുതല്ല. എം.എൽ.എയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുന്നേ, സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നേ, വോട്ടർമാരെ വെല്ലുവിളിക്കുന്നേ എന്നൊക്കെ വിലപിച്ചവരാണ് ഇപ്പോൾ കൂടുതൽ എം.എൽ.എമാരെ കളത്തിലിറക്കിയിരിക്കുന്നത്. ലക്ഷ്യം മറ്റൊന്നുമല്ല. എങ്ങനെയും ജയിച്ചുകയറണം. സാമ്പത്തികനഷ്ടം പോലെ വലുതാണ് ഒാരോ തെരഞ്ഞെടുപ്പും പരിസ്ഥിതിക്കുയർത്തുന്ന ഭീഷണിയും.
മണ്ഡലമൊന്നിന് ചെലവ് കോടികൾ
ഒരു നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന സർക്കാറിന് ഒരു കോടിയിലധികം രൂപ ചെലവുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കം, പോളിങ് സ്റ്റേഷൻ സജ്ജമാക്കൽ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യാത്രയും ഭക്ഷണവും, താൽക്കാലിക വാർത്താവിനിമയ സംവിധാനം, പോളിങ് സാമഗ്രികൾ, നിരീക്ഷകരുടെ താമസവും യാത്രയും എന്നീ കാര്യങ്ങൾക്കാണിത്.
ഒരു മണ്ഡലത്തിൽ വിരലിൽ പുരട്ടുന്ന മഷിക്ക് മാത്രം 48,000 രൂപയിലധികമാകും. പ്രചാരണത്തിന് ഒരു മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക ലോക്സഭയിൽ 70 ലക്ഷവും നിയമസഭയിൽ 28 ലക്ഷവുമാണ്. പക്ഷേ ഇതിെൻറ അഞ്ചിരട്ടിവരെയാണ് ഒാരോരുത്തരും അനൗദ്യോഗികമായി ചെലവഴിക്കുക.
ലോക്സഭ തെരഞ്ഞടുപ്പ് നടത്തിപ്പിെൻറ ചെലവ് പൂർണമായും കേന്ദ്ര സർക്കാറും നിയമസഭ തെരഞ്ഞെടുപ്പിേൻറത് ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകളുമാണ് വഹിക്കുന്നത്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കുേമ്പാൾ ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തുല്യമായി പങ്കിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.