അധികാരം ഒഴിഞ്ഞു, മതേതരത്വത്തിന് കാവലാളാവാൻ
text_fieldsമതേതരത്വമാണ് രാജ്യത്തിെൻറ അടിസ്ഥാന പ്രമാണമെന്ന് വിശ്വസിച്ച നേതാവായിരുന്നു എം.പി. വീരേന്ദ്രകുമാർ. അതിനാൽ താൻ ഉയർത്തിപ്പിടിച്ച ആദർശവും മതേതരത്വവും സംരക്ഷിക്കാൻ അധികാരസ്ഥാനങ്ങൾ വിെട്ടറിഞ്ഞുപോരാനും അദ്ദേഹം മടികാണിച്ചില്ല. ഇതിെൻറ ഭാഗമായിരുന്നു 2017 ഡിസംബറിൽ ജനതാദൾ (യു) സംസ്ഥാന പ്രസിഡൻറായിരിക്കെ രാജ്യസഭ അംഗത്വം രാജിവെച്ച നടപടി.
ബിഹാറിൽ മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയുമായി കൂട്ടുചേർന്ന നിതീഷ് കുമാറിെൻറ പാർട്ടിയംഗമായിരിക്കേണ്ടിവരും എന്നതിനാലാണ് അദ്ദേഹം രാജിവെച്ചത്. രാജിക്കത്ത് രാജ്യസഭ അധ്യക്ഷൻ െവങ്കയ്യ നായിഡുവിന് അയച്ചുെകാടുത്തശേഷം പാർട്ടി സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് ഭാവിതീരുമാനം ഉടൻ എടുക്കുമെന്നാണ് അദ്ദേഹം മടികൂടാതെ വ്യക്തമാക്കിയത്.
നിതീഷുമായി തെറ്റിപ്പിരിഞ്ഞ ശരദ് യാദവുമായി ചേർന്നാണ്, കേരളത്തിൽ യു.ഡി.എഫ് മുന്നണിയിലെ ഘടകക്ഷിയായ വീരേന്ദ്രകുമാർപക്ഷ ജെ.ഡി.യു, ദേശീയതലത്തിൽ പ്രവർത്തിച്ചത്. സംഘ്പരിവാർ അംഗമായി രാജ്യസഭയിൽ തുടരാൻ കഴിയില്ല. രാജിവെച്ചതുവഴി താൻ യു.ഡി.എഫിനെ രക്ഷപ്പെടുത്തുകയാണ്. സംഘ്പരിവാറിനൊപ്പം നിൽക്കുന്ന ജെ.ഡി.യു അംഗമായി രാജ്യസഭയിൽ തുടരുന്നത് യു.ഡി.എഫിന് ബാധ്യതയാവും. രാഷ്ട്രീയമായി ദോഷം ചെയ്യും എന്നായിരുന്നു അദ്ദേഹത്തിെൻറ അന്നെത്ത വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.