പ്രണയം പുസ്തകങ്ങളോട്, എഴുത്തിനോടും
text_fieldsകേരളത്തിൽ ആഴത്തിൽ വായനയുള്ള അപൂർവ രാഷ്ട്രീയ നേതാവാണ് എം.പി വീരേന്ദ്രകുമാർ. അദ്ദേഹത്തിെൻറ പ്രസംഗങ്ങളും സ്വകാര്യഭാഷണങ്ങൾപോലും ഉദ്ധരണികളാൽ സമ്പന്നമായിരുന്നു. പുസ്തകങ്ങളോടുള്ള പ്രണയമാണ് വീരേന്ദ്രകുമാറിനെ വേറിട്ടുനിർത്തുന്നത്. രാഷ്ട്രീയം, സാമ്പത്തികം, മതം, ദർശനം, സാഹിത്യം, സാമൂഹ്യശാസ്ത്രം, ചരിത്രം, തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങൾക്ക് എന്നും വായനക്കാർ ഏറെയായിരുന്നു.
യാത്രയും ഹരമായിരുന്നു. സന്ദർശിക്കുന്ന രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും മനസ്സിലാക്കുകയും അവയെക്കുറിച്ച് എഴുതുകയും ചെയ്തു. പ്രഗല്ഭനായ പ്രസംഗകൻ, എഴുത്തുകാരൻ, സാംസ്കാരിക നായകൻ എന്നീ നിലകളിലും തിളങ്ങിയ വീരേന്ദ്രകുമാർ ഇംഗ്ലീഷ്, കന്നട ഭാഷകൾ അനായാസം കൈകാര്യംചെയ്തിരുന്നു. ജയ്പ്രകാശ് നാരായൺ ആണ് വീരേന്ദ്ര കുമാറിനെ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിച്ചത്. പിന്നീട് രാം മനോഹർ ലോഹ്യയുമായും ഇടതുനേതാക്കളുമായും അടുത്തിടപഴകി. എ.കെ.ജിയുമായി വ്യക്തിബന്ധമുണ്ടായിരുന്നു. അടിയന്തരാവസ്ഥയിൽ ജയൽവാസം അനുഭവിച്ചു.
സമന്വയത്തിെൻറ വസന്തം, ബുദ്ധെൻറ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമെൻറ ദുഃഖം, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, പ്രതിഭയുടെ വേരുകള്‍തേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോൾ, ആമസോണും കുറെ വ്യാകുലതകളും, ലോക വ്യാപാര സംഘടനയും ഊരാക്കുടുക്കുകളും (പ്രഫ. പി.എ. വാസുദേവനുമായി ചേര്‍ന്ന്), രോഷത്തിെൻറ വിത്തുകള്‍, അധിനിവേശത്തിെൻറ അടിയൊഴുക്കുകള്‍, സ്മൃതിചിത്രങ്ങള്‍, ഹൈമവതഭൂവിൽ, വേണം നിതാന്ത ജാഗ്രത, ഡാന്യൂബ് സാക്ഷി, വിചിന്തനങ്ങള്‍ സ്മരണകൾ എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.
ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാര്‍ എന്‍ഡോവ്മെൻറ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ.വി ഡാനിയല്‍ അവാര്‍ഡ്, മൂർത്തിദേവി പുരസ്കാരം, അബൂദബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്കാരം, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്, ഗാന്ധിസ്മൃതി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ അര്‍ഹനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.