യോജിച്ച് പോരാടും –എം.പി. വീരേന്ദ്രകുമാർ
text_fieldsകോഴിക്കോട്: സ്ഥാനമാനങ്ങൾക്കു വേണ്ടിയല്ല, ആശയപരമായ ഐക്യത്തിെൻറ പേരിലാണ് എൽ.ജ െ.ഡിയുടെ ഇടതുമുന്നണി പ്രവേശനമെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി. അടിയന്തരാവസ്ഥക്ക ് സമാനമായ സാഹചര്യം രാജ്യത്ത് നിലനിൽക്കുമ്പോൾ ഇടതുകക്ഷികളുമായി യോജിച്ചുള്ള പോര ാട്ടത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ദീർഘകാലം ഇടതുമുന്നണിയുമായി യോജിച്ച് പ്രവർത്തിച്ചിരുന്നു. അടിയന്തരാവസ്ഥക്കെതിരെ ഇടതുകക്ഷികളോടൊത്ത് പോരാടാനായി.
സമാനമായ സാഹചര്യമാണ് രാജ്യത്ത് ഉണ്ടാവാൻ പോവുന്നത്. സ്വകാര്യ കുറിപ്പുകളും സംഭാഷണങ്ങളും വരെ വെളിപ്പെടുത്തണമെന്ന് നിയമം വരുന്നു. അല്ലെങ്കിൽ ഏഴുവർഷം തടവാണ് ശിക്ഷ. ഹിറ്റ്ലറുടെ ജർമനിയിൽ മാത്രമാണ് സമാന നിയമമുണ്ടായിരുന്നത്. നമ്മൾ ഒന്നും ചിന്തിക്കാൻ പാടില്ല, പറയാൻ പാടില്ല എന്നാണ് പറയുന്നത്. പ്രതിപക്ഷ നേതാക്കളെ ഒതുക്കാനാകും ഈ നിയമം ഉപയോഗിക്കുക. തെരഞ്ഞെടുപ്പിനു മുമ്പായി പല കേസുകളും അവർക്കെതിരെ ഉണ്ടായേക്കും.
ഇനിയുള്ള വിപ്ലവങ്ങൾ അധികാരത്തിനല്ല; കിട്ടിയത് നിലനിർത്താനാകും. അതുകൊണ്ട് മുന്നണി പ്രവേശനം കൂടുതൽ യോജിച്ച പോരാട്ടത്തിന് അവസരമൊരുക്കും -വീരേന്ദ്രകുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.