പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരിൽ എത്ര പേരെ തിരിച്ചെടുത്തെന്ന് ഹൈകോടതി
text_fieldsകൊച്ചി: പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരിൽ എത്ര പേരെ ദിവസ വേതനാടിസ്ഥാനത്തിൽ വീണ് ടും നിയമിച്ചെന്ന് ഹൈകോടതി. ഡ്രൈവർ തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശി വേണുഗോപാൽ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടിയത്.
ഡ്രൈവർമാരെ ഏപ്രിൽ 30 നകം പിരിച്ചുവിട്ട് 2455 ഒഴിവുകളിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്താൻ ഹൈേകാടതി നിർേദശിച്ചിരുന്നു.
ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പിരിച്ചു വിടുന്നത് ജൂൺ 30 വരെ നീട്ടി നൽകിയതല്ലാതെ വിധിയിൽ ഇടപെട്ടില്ല. എന്നാൽ, പിരിച്ചുവിട്ട് അടുത്ത ദിവസം തന്നെ ദിവസവേതനാടിസ്ഥാനത്തിൽ ഇവരെ വീണ്ടും നിയമിച്ചെന്നും 1700 ലേറെ എംപാനൽ ഡ്രൈവർമാർ സർവിസിൽ തുടരുന്നുണ്ടെന്നും ഹരജിയിൽ ആരോപിക്കുന്നു.
പിരിച്ചുവിട്ട എംപാനലുകാരെ ഒരു കാരണവശാലും തിരിച്ചെടുക്കരുതെന്നും 2455 ഒഴിവിലേക്ക് പി.എസ്.സിയിൽനിന്ന് നിയമനം നടത്താനും ഹൈേകാടതിയുടെ വിധിയിൽ പറയുന്നുണ്ട്. ആ നിലക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഇവരെ വീണ്ടും നിയമിച്ചതു കോടതിയലക്ഷ്യമാണെന്നാണ് ഹരജിയിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.