Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെക്ര​േട്ടറിയറ്റിനു...

സെക്ര​േട്ടറിയറ്റിനു മുന്നിൽ എംപാനൽ ജീവനക്കാരിയു​െട ആത്​മഹത്യാശ്രമം

text_fields
bookmark_border
M-Panal-Condectors
cancel

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സിയിൽ നിന്ന്​ പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരി യുടെ ആത്മഹത്യാ ശ്രമം. സമരപ്പന്തല്‍ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യക്ക്​ ശ്രമിച്ചത്​. സെക്ര​േ ട്ടറിയറ്റിനു മുന്നി​െല മരത്തിനു മുകളിൽ കയറി കഴുത്തിൽ കുരുക്കിട്ട യുവതിയെ ഫയര്‍ഫോഴ്സ്​ സ്ഥലത്തെത്തി താഴെയിറ ക്കുകയായിരുന്നു.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്​ ഇന്നലെ രാത്രി സെക്ര​േട്ടറിയറ്റിനു മുന്നിലുണ്ടായിരുന്ന സമരപ്പന്തലുകൾ എല്ലാം പൊലീസും നഗരസഭയും ചേർന്ന്​​ പൊളിച്ചു നീക്കിയിരുന്നു. ഇൗ സംഭവം അറിഞ്ഞ്​ രാവി​െല എത്തിയ എംപാനൽ ജീവനക്കാർ സെക്ര​​േട്ടറിയറ്റിന്​ മുന്നിൽ പ്രതിഷേധിക്കുന്നതിനിടെ യുവതി മരത്തിൽ കയറി കഴുത്തിൽ കുരുക്കിടുകയായിരുന്നു.

ആലപ്പുഴ സ്വദേശിയായ ഡിനിയ എന്ന യുവതിയാണ്​ ആത്​മഹത്യാ ശ്രമം നടത്തിയത്​. ചെറിയ രണ്ട്​ കുട്ടികളാണ്​ യുവതിക്ക്​. ജീവിക്കാൻ മറ്റു വരുമാനമില്ലാത്തതിനാലാണ്​ യുവതി ആത്​മഹത്യാ ശ്രമം നടത്തിയതെന്ന്​ ജീവനക്കാർ പറഞ്ഞു​. സംഭവം അറിഞ്ഞ ഉടൻ സഹപ്രവർത്തകർ അവരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന്​ ​െപാലീസും പിറകെ അഗ്​നിശമന സേനയും രംഗത്തെത്തി. രണ്ട്​ അഗ്​നിശമന സേന അംഗങ്ങൾ മരത്തിൽ കയറി യുവതിയെ പിടിച്ചു​ ​െവച്ച്​ കഴുത്തിൽ നിന്ന്​ കുരുക്കഴിക്കുകയും യുവതിയെ കയറിൽ കെട്ടിയിറക്കുകയുമായിരുന്നു. ആരോഗ്യ നില മോശമായ യുവതിയെ ആശുപത്രയിലേക്ക്​ മാറ്റി.

അതേസമയം സമരപ്പന്തലുകൾ ​െപാളിച്ചുമാറ്റിയ സംഭവത്തിൽ എംപാനൽ കണ്ടക്​ടർമാരുൾപ്പെടെ വിവിധ സമരക്കാർ സെക്ര​േട്ടറിയറ്റിനു മുന്നിൽ പ്രതിഷേധം തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssecretariatmalayalam newsM Panal Conductors
News Summary - Mpanal worker Try to Suicide in front of Secretariat - Kerala News
Next Story