മുല്ലപ്പെരിയാർ സന്ദർശനത്തിന് എം.പിമാർക്ക് അനുമതി നിഷേധിച്ചു
text_fieldsകട്ടപ്പന: മുല്ലപ്പെരിയാർ സന്ദർശനത്തിന് മുൻ ജലവിഭവ മന്ത്രിയും എം.പിയുമായ എൻ.കെ. പ്രേമചന്ദ്രൻ, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എന്നിവർക്ക് അനുമതി നിഷേധിച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാൻ പ്രതിപക്ഷ ജന പ്രതിനിധികൾക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുന്നത് പതിവാകുന്നുവെന്ന ആക്ഷേപം നില നിൽക്കുന്നതിനിടെയാണ് തിങ്കളാഴ്ച എം.പിമാർക്ക് സന്ദർശനാനുമതി നിഷേധിച്ചത്. രേഖാമൂലം കത്ത് നൽകിയിട്ടും അനുമതി നിഷേധിച്ചതോടെ ഉപ്പുതറയിലെ ജനജാഗ്രത സദസ്സിൽ പങ്കെടുത്തശേഷം എം.പിമാർ മടങ്ങി.
ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞ 26ന് മുല്ലപ്പെരിയാർ സന്ദർശിക്കാൻ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എത്തിയിരുന്നു. വള്ളക്കടവിൽനിന്ന് വനംവകുപ്പ് ജീപ്പിലാണ് എത്തിയത്. എന്നാൽ, അണക്കെട്ടിലേക്ക് കടക്കാൻ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സമ്മതിച്ചിരുന്നില്ല. ഇത്തവണ ജില്ല കലക്ടറോ ചീഫ് സെക്രട്ടറിയോ രേഖാമൂലം അറിയിക്കാതെ കടത്തി വിടാനാകില്ലെന്നാണ് വനം വകുപ്പ് നിലപാടെടുത്തത്. ബലക്ഷയം സംബന്ധിച്ച വിവരങ്ങൾ പുറത്ത് അറിയാതിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ തടയുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ജനപ്രതിനിധികൾക്ക് അണക്കെട്ട് സന്ദർശിക്കുന്നതിന് തമിഴ്നാട് അനുമതി നൽകുമ്പോഴാണ് സംസ്ഥാന സർക്കാർ സന്ദർശനം നിഷേധിക്കുന്നത്. ഡാമിെൻറ അപകടാവസ്ഥ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരാതിരിക്കാനാണ് അണക്കെട്ടിൽ കർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇവർ പറഞ്ഞു.
സന്ദര്‍ശനാനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹം –ഹസന്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം സന്ദർശിക്കാൻ യു.ഡി.എഫ് എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസിനും സർക്കാർ അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കണ്‍വീനര്‍ എം.എം. ഹസന്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിെൻറ താല്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിയും സര്‍ക്കാറും യു.ഡി.എഫ് നേതാക്കളെ ഡാം സന്ദർശിക്കാന്‍ പോലും അനുവദിക്കുന്നില്ല. ജനങ്ങളില്‍ നിന്ന് പലതും മറച്ചുവെക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡീന്‍ കുര്യാക്കോസ് എം.പിയെ സ്വന്തം മണ്ഡലത്തിലെ ഡാം സന്ദര്‍ശിക്കാനും നിജസ്ഥിതി മനസ്സിലാക്കാനും സര്‍ക്കാര്‍ അനുവദിക്കാത്തത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.