എം.എസ്സി ബയോടെക്നോളജി നിയമന യോഗ്യതയാക്കിയ ഉത്തരവ് വിവാദത്തിൽ
text_fieldsതിരുവനന്തപുരം: എം.എസ്സി ബയോടെക്നോളജി കോളജുകളിലും സർവകലാശാലകളിലും സുവ ോളജി, ബോട്ടണി അസി. പ്രഫസർ തസ്തികയിൽ നിയമനത്തിനുള്ള യോഗ്യതയാക്കിയ ഉത്തരവ് വ ിവാദത്തിൽ. എം.ജി, കേരള സർവകലാശാലകൾ നേരത്തേ തള്ളിയ ആവശ്യമാണ് ഉന്നത വിദ്യാഭ്യാസ ക ൗൺസിലിെൻറ സ്റ്റേറ്റ് ലെവൽ അക്കാദമിക് കമ്മിറ്റി (എസ്.എൽ.എ.സി) ശിപാർശ പ്രകാരം ഇപ് പോൾ സർക്കാർ ഉത്തരവായി ഇറക്കിയതെന്നാണ് ആരോപണം.
എം.എസ്സി ബയോടെക്നോളജി ക ോഴ്സ് എം.എസ്സി സുവോളജി, ബോട്ടണി കോഴ്സുകൾക്ക് തുല്യമാക്കുന്നതാണ് ഉത്തരവെന്നും സർക്കാർ നടപടി നിയമവിരുദ്ധമാണെന്നുമാണ് എതിർക്കുന്നവരുടെ വാദം. പാഠ്യപദ്ധതിയിൽ സമാനഭാഗങ്ങൾ 75 ശതമാനമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ കോഴ്സുകൾക്ക് തുല്യത നൽകാറുള്ളൂ. ഇത് സർവകലാശാല അക്കാദമിക് കൗൺസിലുകളുടെ അധികാരമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ബയോടെക്നോളജി കോഴ്സ് സുവോളജി, ബോട്ടണി വിഷയങ്ങളുമായി സാമ്യതയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഇതുസംബന്ധിച്ച് ലഭിച്ച നിവേദനം സംസ്ഥാനത്തെ മുഴുവൻ സർവകലാശാല വി.സിമാരും അംഗങ്ങളായ ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ സ്റ്റേറ്റ് ലെവൽ അക്കാദമിക് കമ്മിറ്റിയുടെ ജനുവരിയിൽ നടന്ന യോഗമാണ് പരിഗണിച്ചത്.
12 സർവകലാശാല വി.സിമാർ പെങ്കടുത്ത യോഗത്തിൽ ബയോടെക്നോളജി കോഴ്സ് സുവോളജി, ബോട്ടണി വിഷയങ്ങളുടെ അനുബന്ധ മേഖലയെന്ന് കണ്ടാണ് ശിപാർശ നൽകിയതെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിശദീകരിക്കുന്നു. നിലവിൽ ബയോടെക്നോളജി, സുവോളജി, ബോട്ടണി വിദ്യാർഥികളെല്ലാം കോളജ് അധ്യാപക യോഗ്യത പരീക്ഷയായ സി.എസ്.െഎ.ആർ -നെറ്റ്/ ജെ.ആർ.എഫ് പരീക്ഷ എഴുതുന്നത് ലൈഫ് സയൻസ് എന്ന ഒരേ വിഷയത്തിലാണ്. മിനിമം യോഗ്യത സംബന്ധിച്ച 2018ലെ യു.ജി.സി ചട്ടപ്രകാരം ബന്ധപ്പെട്ട/ പ്രസക്ത/ അനുബന്ധ വിഷയങ്ങളിൽ 55 ശതമാനം മാർക്ക് നേടിയവർക്ക് അസി. പ്രഫസർ തസ്തികയിൽ നിയമന യോഗ്യത വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ബയോടെക്നോളജി സുവോളജിയുടെയും ബോട്ടണിയുടെയും അനുബന്ധ വിഷയ മേഖലയാണ്. നിലവിൽ തമിഴ്നാട്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ സമാന ഉത്തരവിറക്കിയിട്ടുണ്ട്. സർക്കാർ കോളജുകളിൽ അധ്യാപക നിയമനം പി.എസ്.സി പരീക്ഷയും ഇൻറർവ്യൂവും വഴിയാണ്. വിഷയമറിയാത്തവരാണെങ്കിൽ ഇവർക്ക് റാങ്ക് പട്ടികയിൽ ഇടംപിടിക്കാനാകില്ല. സ്വകാര്യ എയ്ഡഡ് കോളജുകളുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളുടെ താൽപര്യമാണ് ഉത്തരവിനെതിരായ പ്രചാരണമെന്നും കൗൺസിൽ വിശദീകരിക്കുന്നു. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.