സംസ്ഥാന കൗൺസിലിലെ ബഹളം: എം.എസ്.എഫിൽനിന്ന് അഞ്ചുപേർ കൂടി ഒൗട്ട്
text_fieldsകോഴിേക്കാട്: ലീഗ് ഹൗസിൽ നടന്ന എം.എസ്.എഫ് സംസ്ഥാന കൗൺസിലിൽ നേതൃത്വത്തെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ചുപേരെ കൂടി പുറത്താക്കി. മുഫീദ് റഹ്മാൻ നാദാപുരം, അഡ്വ. കെ.ടി. ജാസിം, കെ.പി. റഷീദ് െകാടുവള്ളി, അർഷാദ് ജാതിയേരി, ഇ.കെ. ഷ ഫാഫ് പേരാവൂർ, ഷബീർ അലി തെക്കേക്കാട്ട് എന്നീ നേതാക്കൾക്കെതിരെയാണ് മുസ്ലീം ലീഗ് സ ംസ്ഥാന കമ്മിറ്റിയുടെ നടപടി. സംഭവത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ല പ്രസിഡൻറ് സ് ഥനത്തുനിന്ന് റിയാസ് പുൽപറ്റയെ കഴിഞ്ഞയാഴ്ച നീക്കം ചെയ്തിരുന്നു.
ഫെബ്രുവരി ഒമ്പതിന് സംസ്ഥാന കൗൺസിൽ നടന്നപ്പോൾ ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഒരുവിഭാഗം പ്രതിഷേധിച്ചത്. പ്രസിഡൻറ് സ്ഥാനത്തേക്ക് ഭൂരിപക്ഷം ജില്ല കമ്മിറ്റികളും നിർദേശിച്ച നിഷാദ് കെ.സലീമിനുപകരം വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് പി.കെ. നവാസിനെ പ്രഖ്യാപിക്കാൻ പാണക്കാട് സാദിഖലി തങ്ങൾ ശ്രമം നടത്തിയതാണ് ബഹളത്തിനും സംഘർഷത്തിനും കാരണമായത്.
വരണാധികാരി പി.എം. സാദിഖലിയെ കൗൺസിൽ അംഗങ്ങൾ മുറിയിലടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളായ എം.സി. മായിൻ ഹാജി, പി.എം.എ സലാം എന്നിവർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
സംഘർഷത്തെ തുടർന്ന് വിഷയത്തിൽ ഇടപെട്ട് എം.കെ. മുനീർ എം.എൽ.എ മാധ്യസ്ഥ്യം പറഞ്ഞാണ് സംസ്ഥാന കൗൺസിൽ യോഗം അവസാനിപ്പിച്ചത്. ഫെബ്രുവരി 16ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നുമായിരുന്നു അന്ന് മധ്യസ്ഥ ചർച്ചയിൽ മുനീർ ഉറപ്പുനൽകിയിരുന്നത്. എന്നാൽ, സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് അനിശ്ചിതമായി നീളുകയാണ്.
അതേസമയം, പുറത്താക്കപ്പെട്ടവരിലേറെ പേരും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസിനെ അനുകൂലിക്കുന്നവരാണ്. മുൻ പ്രസിഡൻറ് ഷാജിയെ അനുകൂലിക്കുന്നവരും ഫിറോസ് അനുകൂലികളും തമ്മിലാണ് സംഘടനയിൽ വടംവലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.