Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ് വൺ സീറ്റ്...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണം; മലപ്പുറത്ത് കെ.എസ്.യു, എം.എസ്.എഫ് പ്രതിഷേധം

text_fields
bookmark_border
msf ksu
cancel
camera_alt

മലപ്പുറത്ത് പ്രതിഷേധിച്ച കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ മലപ്പുറം ഡി.ഡി.ഇ ഓഫിസിലേക്ക് തള്ളിക്കയറി. പൊലീസിനെ വെട്ടിച്ച് ഓഫിസിന് പിൻവശത്തുകൂടി പ്രവർത്തകർ തള്ളിക്കയറുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് ഡി.ഡി.ഇയുടെ കാബിനടുത്തേക്ക് കുതിച്ച പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് പിടികൂടി ബലം പ്രയോഗിച്ച് പുറത്തെത്തിച്ചു. എഴ് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.

സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ആർ.ഡി.ഡി ഓഫിസിൽ എം.എസ്.എഫ് പ്രതിഷേധിച്ചു. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ആർ.ഡി.ഡി ഓഫിസിന്‍റെ വാതിൽ എം.എസ്.എഫ് പ്രവർത്തകർ കുറ്റിയിട്ടു. അധിക ബാച്ചുകൾ അനുവദിക്കുക, മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഒൻപത് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSUPlus one seatMSF
News Summary - MSF KSU protest in Malappuram
Next Story