പശുക്കടത്തരോപിച്ച് എൻ.എസ്.എ. ചുമത്തിയ മധ്യപ്രദേശ് സർക്കാർ നടപടി പിൻവലിക്കണം :എം.എസ്.എഫ്
text_fieldsകൽപ്പറ്റ: പശു കടത്തരോപിച്ചു മൂന്ന് യുവാക്കളുടെ മേൽ എൻ.എസ്.എ.(നാഷണൽ സെക്യൂരിറ്റി ആക്റ്റ് ) ചുമത്തിയ മധ്യപ്രദേ ശ് സർക്കാറിെൻറ നടപടി പിൻവലിക്കണമെന്ന് എം.എസ്.എഫ് ദേശീയ കമ്മിറ്റി. ഉത്തരേന്ത്യയിൽ ബി.ജെ.പി സർക്കാറുകൾ നടപ്പ ിലാക്കി വന്ന ഭരണകൂട ഭീകരത അതേപടി തുടരുന്നത് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മതേതര സർക്കാരിന് ഭൂഷണമല്ലെന്നും എം.എസ്.എഫ്. ചൂണ്ടിക്കാട്ടി.
ബി.ജെ.പി നടത്തിയ ആൾക്കൂട്ട കൊലപാതകത്തിന് എതിരെയുള്ള വിധിയെഴുത്തായിരുന്നു രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാരിനെ അധികാരത്തിലേറ്റിയത്. ദളിത് -മുസ്ലിം -പിന്നോക്ക വിഭാഗങ്ങളുടെ ജീവിതോപാധിയായ കന്നുകാലി വളർത്തലും വ്യാപാരവും സംരക്ഷിക്കുന്നതിന് പകരം ബിജെപി നയങ്ങൾ പിന്തുടരുകയാണ് കോൺഗ്രസെന്നും എം.എസ്.എഫ് വിമർശിച്ചു. ദേശീയ സെക്രട്ടറി ഇ. ഷമീർ പ്രമേയം വതരിപ്പിച്ചു. സോണൽ സെക്രട്ടറി അസീസ് കളത്തൂർ പിന്തുണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.