എം.എസ്.എഫ് ദേശീയ സമ്മേളനം ഇന്നും നാളെയും ഡൽഹിയിൽ
text_fieldsന്യൂഡൽഹി: മുസ്ലിം ലീഗ് വിദ്യാർഥി സംഘടനയായ എം.എസ്.എഫിന്റെ രണ്ടാമത് ദേശീയ സമ്മേളനം ഫെബ്രുവരി 27 നും 28 നും ഡൽഹിയിൽ നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, കേന്ദ്ര സർവകലാശാല പ്രതിനിധികൾ എന്നിവരാണ് ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വിദ്യാർഥി സമൂഹത്തിന് ആവശ്യമായ സേവനങ്ങൾ കേന്ദ്രീകരിക്കുന്നതിന് എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ആസ്ഥാനം ഡൽഹിയിൽ ആരംഭിക്കുമെന്ന് അറിയിച്ച നേതാക്കൾ ഓഫിസ് ഉദ്ഘാടനത്തോടെയാണ് സമ്മേളനം തുടങ്ങുന്നതെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങർ ഓഫിസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് എം.എസ്.എഫ് ദേശീയ എക്സിക്യൂട്ടിവ് യോഗം ചേരും. 28 ന് രാവിലെ പത്തിന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രകാശ് അംബേദ്കർ മുഖ്യാതിഥിയായിരിക്കും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി എന്നിവർ സംസാരിക്കും. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, മുസ്ലിംലീഗ് കേരള സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.എ.എം. അബൂബക്കർ, ഡൽഹി സംസ്ഥാന പ്രസിഡന്റ് മൗലാന നിസാർ അഹമ്മദ്, ജനറൽ സെക്രട്ടറി ഫൈസൽ ഷേഖ്, വനിത ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ, എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുല്ല തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ എം. അബ്ദുറഹ്മാൻ, എ. ശംസുദ്ദീൻ സംസാരിക്കും. എം.എസ്.എഫ് ചരിത്രരേഖ പി.വി. അബ്ദുൽ വഹാബ് എം.പി പ്രകാശനം ചെയ്യും.
ഉച്ചക്കു ശേഷം നടക്കുന്ന സെമിനാറിൽ അഡ്വ. ഹാരിസ് ബീരാൻ മോഡറേറ്ററാവും. ഡോ. എം.കെ. മുനീർ, പൗരത്വ സമര നേതാവ് സഫൂറ സർഗർ, പ്രമുഖ മാധ്യമ പ്രവർത്തക അർഷി ഖുറേഷി എന്നിവർ പെങ്കടുക്കും . പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള സംവാദത്തിൽ ഡോ. അഫ്താബ ആലം മോഡറേറ്ററാവും. പ്രഫ. അപൂർവാനന്ദ്, പ്രഫ.നന്ദിത നാരായണൻ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന ഓപൺ ഫോറത്തിൽ വിവിധ വിദ്യാർഥി സംഘടന നേതാക്കളായ നീരജ് കുന്ദൻ (NSUI പ്രസിഡന്റ്), വികി മഹാരാജ് (AISF നാഷനൽ സെക്രട്ടറി), സതീഷ് ചന്ദ്ര യാദവ് (സമാജ്വാദി ഛത്ര സഭ ദേശീയ സെക്രട്ടറി ), അലീഗഢ് യൂനിവേഴ്സിറ്റി വിദ്യാർഥി യൂനിയൻ മുൻ പ്രസിഡന്റ് സൽമാൻ ഇംതിയാസ് , നേഹ(ഐസ ഡൽഹി സെക്രട്ടറി) , അസീം ഖാൻ (ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ) എന്നിവർ പങ്കെടുക്കും.
സമാപനചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജറൂസലം ഹീബ്രു യൂനിവേഴ്സിറ്റി സ്റ്റുഡന്റ്സ് മൂവ്മെന്റ് മുൻ പ്രസിഡന്റ് സിയാദ് ഖലീൽ അബു സയ്യാദ് മുഖ്യാതിഥിയാവും. അഡ്വക്കറ്റ് ഫൈസൽ ബാബു, പി.കെ. നവാസ്, എം. അൻസാരി, അനസ് അബ്ദുല്ല സംസാരിക്കും. ടി.പി. അഷ്റഫലി, ഖുറം അനീസ് ഒമർ, അതീബ് ഖാൻ, അഹമ്മദ് സാജു, ഇ. ഷമീർ, സിറാജുദ്ദീൻ നദ്വി, അഡ്വ. ഹാരിസ് ബീരാൻ, ഫൈസൽ ഷേഖ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.