'മറുപടിയില്ലാതെ തല താഴ്ത്തി നടക്കേണ്ട അവസ്ഥ' -നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ലീഗിന് എം.എസ്.എഫ് യൂനിറ്റുകളുടെ കത്ത്
text_fieldsകോഴിക്കോട്: ഹരിത പരാതി ഉന്നയിച്ച എം.എസ്.എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിവിധ കോളേജ് യൂനിറ്റുകൾ മുസ്ലിം ലീഗ് നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്. കോഴിക്കോട് ഫാറൂഖ് കോളേജ്, കണ്ണൂർ സർ സയ്യിദ് കോളേജ് എം.എസ്.എഫ് യൂനിറ്റുകൾ മുസ്ലിം ലീഗ് നേതൃത്വത്തിന് ഈ മാസം 20ന് നൽകിയ കത്താണ് പുറത്തുവന്നത്.
ഈ വിഷയം കാമ്പസിൽ സംഘടനാ സംവിധാനം തകരാൻ കാരണമാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർഥികൾക്കും മറ്റു സംഘടനകൾക്ക് മുന്നിലും മറുപടിയില്ലാതെ തല താഴ്ത്തി നടക്കേണ്ട അവസ്ഥയിലാണെന്നും കത്തിലൂടെ നേതൃത്വത്തെ അറിയിച്ചിരുന്നു.
എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹരിത. സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്നും ഹരിത പരാതി പിൻവലിക്കുമെന്നുമായിരുന്നു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒൗദ്യോഗികമായി അറിയിച്ചിരുന്നത്.
എന്നാൽ, ഖേദപ്രകടനം പോരെന്നും നടപടിയെടുത്താലേ നീതി ലഭിക്കൂ എന്നാണ് ഹരിത നേതൃത്വത്തിൻെറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.