വനിതാ നേതാക്കൾക്ക് പ്രത്യേകതരം ഫെമിനിസമെന്ന് ആക്ഷേപം; എം.എസ്.എഫിെൻറ സ്ത്രീവിരുദ്ധതക്കെതിരേ പരാതിയുമായി 'ഹരിത'
text_fieldsകോഴിക്കോട്: മുസ്ലിം ലീഗിെൻറ വിദ്യാർഥി സംഘടനയായ എം.എസ്.എഫിനെതിരെ പരാതിയുമായി വനിത നേതാക്കൾ. എം. എസ്. എഫ് യോഗം സ്ത്രീവിരുദ്ധ ചര്‍ച്ചകള്‍ക്ക് വേദിയാകുന്നുവെന്ന് എം.എസ്.എഫിെൻറ വനിത വിഭാഗമായ 'ഹരിത' മുസ്ലിം ലീഗ് നേതൃത്വത്തിന് നൽകിയ പരാതിയിൽ പറയുന്നു. ജൂണ്‍ 27ന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം 22ന് കോഴിക്കോട് ഹബീബ് സെൻററില്‍ ചേര്‍ന്ന എം. എസ്. എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സ്ത്രീവിരുദ്ധ പരാമർശമുണ്ടായതെന്ന് 'ഹരിത'യുടെ സംസ്ഥാന പ്രസിഡൻറ് മുഫീദ തസ്നിയും സെക്രട്ടറി നജ്മ തബ്ഷിറയും നല്‍കിയ പരാതിയില്‍ പറയുന്നു.
വനിത നേതാക്കള്‍ വിവാഹം കഴിക്കാത്തവരും വിവാഹത്തിന് മടിയുള്ളവരും വിവാഹം കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരുമാണെന്ന വോയ്സ് മെസേജുകൾ പ്രചരിപ്പിക്കുന്നുണ്ട്. പ്രത്യേകതരം ഫെമിനിസത്തിെൻറ വക്താക്കളാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറും മലപ്പുറം ജില്ലയിലെ പേരറിയാവുന്ന ചില നേതാക്കളും പ്രചരിപ്പിക്കുന്നതായും ഹരിത നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഹരിതയുടെ നേതാക്കളെ വിളിച്ച് അസഭ്യം നിറഞ്ഞതും അപമാനിക്കുന്നതുമായ രീതിയില്‍ സംസാരിക്കുകയും മെസേജ് അയക്കുകയും ചെയ്യുകയാണ്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.