എം.എസ്.എസ് മെഡിക്കൽ സെൻറർ: സേവനവഴിയിൽ 25 വർഷത്തിെൻറ മഹത്വം
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എം.എസ്.എസ് മെഡിക്കൽ സെൻററിെൻറ വേറിട്ട പ്രവർത്തനം 25 കൊല്ലം പിന്നിടുന്നു. മൃതദേഹങ്ങൾ കുളിപ്പിച്ച് പരിപാലിച്ച് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയെന്ന സെൻററിെൻറ ദൗത്യം ഇതിനകം ഏറെ പ്രശംസ നേടിക്കഴിഞ്ഞു. സെൻററിൽ പരിപാലിച്ച മൃതദേഹങ്ങളുടെ എണ്ണം കഴിഞ്ഞ വെള്ളിയാഴ്ച 10,000 പൂർത്തിയായി.
പോസ്റ്റ്മോർട്ടം ചെയ്ത് തുന്നിച്ചേർത്ത മൃതദേഹങ്ങൾ കുളിപ്പിച്ച് നൽകുന്നത് ബന്ധുക്കളടക്കമുള്ളവർക്ക് ഏറെ ആശ്വാസമാവുന്നു. മെഡിക്കൽ കോളജിൽ ചികിത്സക്ക് വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡോർമെറ്ററി, മെഡിക്കൽ വിദ്യാർഥികൾക്ക് മാസവാടകക്ക് ഹോസ്റ്റൽ എന്നിവയും സെൻററിൽ പ്രവർത്തിക്കുന്നു.
നിർധനരായവരുടെ മൃതദേഹങ്ങൾ സൗജന്യ നിരക്കിൽ വീട്ടിൽ എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ കരീം, സെൻറർ ചെയർമാൻ കെ.പി. കാസിം, കൺവീനർ അബ്ദുൽ ഖാദർ കാരന്തൂർ, ടി.കെ. പരീക്കുട്ടി ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.