പത്മ പുരസ്കാരം: കേരളം നൽകിയ പേരുകളിൽ എം.ടിയും മമ്മൂട്ടിയും
text_fieldsതിരുവനന്തപുരം: ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാർ നിർദേശിച്ച 19 പേരുകളിൽ കേന്ദ്രം പരിഗണിച്ചത് ഒരാളെ മാത്രമാണെന്ന് റിപ്പോർട്ട്. കേരളം നിർദേശിച്ച 19 പേരുകളിൽ ഉൾപ്പെട്ട ചിത്രൻ നമ്പൂതിരിപ്പാടിനെ മാത്രമാണ് പത്മശ്രീ പുരസ്കാരത്തിന് പരിഗണിച്ചത്.
പത്മവിഭൂഷൺ പുരസ്കാരത്തിനായി കേരളം നിർദേശിച്ചത് എം.ടി. വാസുദേവൻ നായരുടെ പേരായിരുന്നു. പത്മഭൂഷണിനായി നിർദേശിച്ചത് നടൻ മമ്മൂട്ടിയെയും. സംവിധായകൻ ഷാജി എൻ കരുൺ, കായികതാരം പി.ആർ. ശ്രീജേഷ്, മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരെയും നിർദേശിച്ചു. ഈ പേരുകളൊന്നും കേന്ദ്രം പരിഗണിച്ചില്ല.
ഐ.എം. വിജയൻ, മാനുവൽ ഫെഡറിക്, രഞ്ജിത് മഹേശ്വരി എന്നിവരെ കായിക രംഗത്തുനിന്നും സി. രാധാകൃഷ്ണൻ, ടി. പത്മനാഭൻ, എം.കെ. സാനു, ബെന്യാമിൻ എന്നിവരെ സാഹിത്യ രംഗത്തുനിന്ന് പത്മശ്രീക്കായും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.