എണ്ണക്കപ്പൽ മോചനത്തിന് പണം നൽകിയിട്ടില്ലെന്ന്
text_fieldsമുംബൈ: കൊള്ളക്കാർ റാഞ്ചിയ ‘എം.ടി മറീൻ എക്സ്പ്രസ്’ എന്ന കപ്പലിെൻറ മോചനത്തിന് പണം കൊടുക്കേണ്ടി വന്നിട്ടില്ലെന്ന് ഡയറക്ടർ ജനറൽ ഒാഫ് ഷിപ്പിങ് മാലിനി ശങ്കർ. തട്ടിയെടുത്ത വേളയിൽ എവിടെയാണ് കപ്പൽ നങ്കൂരമിട്ടതെന്ന കാര്യം വ്യക്തമല്ല. കപ്പൽ അടുത്ത തുറമുഖത്തെത്തുന്നതോടെ ജീവനക്കാർക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള കാര്യങ്ങൾ ഉടമ ചെയ്യുന്നുണ്ട്. എന്നാൽ, ഇൗ തുറമുഖം ഏതാണ് എന്ന കാര്യം അറിയിച്ചിട്ടില്ല.
കൊള്ളക്കാർ കപ്പൽ തട്ടിയെടുത്തതോടെ, എല്ലാ വിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചിരുന്നു. പാനമ രജിസ്ട്രേഷനുള്ള കപ്പൽ കൊള്ളക്കാർ റാഞ്ചിയതാണെന്നും ഇപ്പോൾ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും കപ്പലിലേക്ക് ജീവനക്കാരെ നൽകുന്ന സ്ഥാപനമായ ‘ആംഗ്ലോ ഇൗസ്റ്റേൺ’ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. കപ്പലിലുണ്ടായിരുന്ന 13,500 ടൺ എണ്ണ നഷ്ടമായിട്ടില്ലെന്നും പോസ്റ്റിൽ തുടർന്നു. കപ്പൽ തട്ടിയെടുക്കപ്പെട്ട മേഖല കൊള്ളക്കാരുടെ സാന്നിധ്യം കൊണ്ട് സുരക്ഷ പ്രതിസന്ധിയുള്ള ഇടമാണ്. ജനുവരിയിൽ ഇവിടെ നിന്ന് മറ്റൊരു കപ്പൽ തട്ടിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.