മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ടി. പത്മ അന്തരിച്ചു
text_fieldsകോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി. പത്മ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.
കോഴിക്കോട് ലോകോളജിൽ പഠിക്കുേമ്പാൾ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 14 വർഷത്തോളം കോഴിക്കോട് വിവിധ കോടതികളിൽ അഭിഭാഷക ജീവിതവും നയിച്ചു.
1982ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് നാദാപുരത്തു നിന്ന് 2000ൽ പരം വോട്ടുകൾക്ക് തോറ്റു. പിന്നീട് 1987ലും 1991ലും കൊയിലാണ്ടിയിൽ നിന്ന് മത്സരിച്ച് ജയിച്ചു. 1991ൽ കെ. കരുണാകരൻ -എ.െക. ആൻറണി മന്ത്രിസഭയിൽ ഫിഷറീസ് ആൻഡ് റൂറൽ ഡെവലപ്പ്മെൻറ് മന്ത്രിയായി.
1999ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് സി.പി.എമ്മിെൻറ എൻ.എൻ. കൃഷ്ണദാസിനോട് 30,000 വോട്ടുകൾക്ക് തോറ്റു. 2004ൽ വടകരയിൽനിന്ന് മത്സരിച്ചെങ്കിലും 1,30,000 വോട്ടുകൾക്ക് സി.പി.എമ്മിെൻറ സതീദേവിയോട് തോറ്റു. കെ. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ അതിലേക്കു പോയ പത്മ പിന്നീട് കോൺഗ്രസിൽ തിരിച്ചു വന്നു. 2013ൽ കോഴിക്കോട് കോർപറേഷൻ കൗൺസിലറും കോർപറേഷനിലെ പ്രതിപക്ഷ നേതാവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.