പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഗവർണറുടെ ഇടനില ആവശ്യമില്ലെന്ന് എം.ടി രമേശ്
text_fieldsകോഴിക്കോട്: കണ്ണൂരിലെ ബി.ജെ.പി പ്രവർത്തകെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ഗവർണറുടെ നടപടികളെ വിമർശിച്ച് വിമർശിച്ച് ബി.ജെ.പി നേതാവ് എം.ടി രമേശ്. കൊലപാതകത്തിൽ ഗവർണർ പി. സദാശിവത്തിെൻറ ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി പരാതി നൽകിയിരുന്നു. അഫ്സ്പ ഏർപ്പെടുത്തണമെന്ന് ബി.ജെ.പി ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടികൾക്ക് മുതിരാതെ പരാതി മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ഗവർണർ ചെയ്തത്.
ബി.ജെ.പി നൽകിയ പരാതി കൈമാറാൻ ഗവർണറുടെ ഇടനില ആവശ്യമില്ലെന്ന് എം.ടി രമേശ് ഫേസ്ബുക്കിൽ കുറിച്ചു. ഗവർണർക്ക് കൈകൊള്ളാൻ എത്രയോ നടപടികളുണ്ട് അത് കൈകൊള്ളാൻ കഴിയുമോ എന്നാണ് ചോദ്യമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ രമേശ് വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
പിണറായി വിജയൻ കേരളാ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നീതി കിട്ടില്ലെന്ന് ഉറപ്പായതിനാലാണ് പരാതിയുമായി ഗവർണ്ണറെ സമീപിക്കുന്നത്. ആ പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഗവര്‍ണ്ണറുടെ ഇടനില ആവശ്യമുണ്ടോ? കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസ് അറിയാത്തതു കൊണ്ടല്ലല്ലോ ബിജെപി നേതാക്കൾ രാജ്ഭവനിലെത്തി പരാതി നൽകിയത്. ഒരു ഗവർണ്ണർക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികൾ ഉണ്ട്. അത് ചെയ്യാൻ പറ്റുമോ എന്നതാണ് ചോദ്യം. മറ്റെല്ലാവരെപ്പോലെയും ജീവിക്കാനും സംഘടനാ പ്രവർത്തനം നടത്താനും കണ്ണൂരിലെ ബിജെപി ആർഎസ്എസ് പ്രവർത്തകർക്കും അവകാശമുണ്ട്. അത് ഉറപ്പാക്കണമെന്നാണ് ആവശ്യം. അല്ലാതെ ആരുടേയും ഔദാര്യമല്ല ചോദിക്കുന്നത്. ഈ സംഘടനക്ക് അത് വാങ്ങി ശീലവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.