Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഹൻലാൽ തയാറായാൽ...

മോഹൻലാൽ തയാറായാൽ ബി.ജെ.പി റെഡി –രമേശ്

text_fields
bookmark_border
മോഹൻലാൽ തയാറായാൽ ബി.ജെ.പി റെഡി –രമേശ്
cancel

തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നടൻ മോഹന്‍ലാൽ തയാറായാല്‍ അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി തയാറാണെന്ന്​ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്​. 20 പാര്‍ലമ​​െൻറ്​ മണ്ഡലങ്ങളിലെയും ബി.ജെ.പി പ്രവര്‍ത്തകരും ജനങ്ങളും അദ്ദേഹത്തെ സ്ഥാനാർഥിയാക്കാന്‍ തയാറാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.

സ്ഥാനാർഥിത്വ വിഷയത്തിൽ മോഹന്‍ലാലാണ് നിലപാട് വ്യക്തമാക്കേണ്ടത്​. അദ്ദേഹം മോദി സര്‍ക്കാറി​​​െൻറ പല പദ്ധതികളെയും പിന്തുണച്ചിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാറിനെപ്പറ്റി എറ്റവും കൂടുതല്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയുമാണ്​.

അതിനപ്പുറത്തേക്ക്​ എന്തെങ്കിലും രാഷ്​ട്രീയം മോഹൻലാലിനുണ്ടോ എന്ന്​ തനിക്കറിയില്ല. സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ഇതുവരെയും സ്ഥാനാർഥികളെ സംബന്ധിച്ച് പാർട്ടിയിൽ തീരുമാനമോ ചര്‍ച്ചയോ നടന്നിട്ടി​െല്ലന്നും എം.ടി. രമേശ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalkerala newsmt rameshLok Sabha Electon 2019
News Summary - MT Ramesh Invite Mohanlal as BJP Candidate - Kerala news
Next Story