ഇന്ധനവില വർധനവിൽ മുരളീധരന്‍റെ പ്രസ്താവനയെ ന്യായീകരിച്ച് എം.ടി.രമേശ്
text_fieldsതൃശൂർ: ഇന്ധനവില വർധനവിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻറെ പ്രസ്താവനയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന ഘടകവും. ഇന്ധനവില വർധനവിൽ വലിയ നികുതി വരുമാനം നേടുന്നത് സംസ്ഥാന സർക്കാർ ആണെന്നും, കേന്ദ്ര സർക്കാരിന് ലഭിക്കുന്ന വരുമാന വിഹിതം ജനങ്ങൾക്ക് തന്നെയാണ് നൽകുന്നതെന്നും എം.ടി രമേശ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
പെട്രോളിയം കമ്പനികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് മറ്റ് ബാധ്യതകളൊന്നുമില്ല. വർധിക്കുന്നതിലെ വിഹിതം കൈപ്പറ്റുക മാത്രമാണ് കേരളം ചെയ്യുന്നതെന്നും വില കുറയാൻ സംസ്ഥാനം നികുതി കുറക്കുകയാണ് വേണ്ടതെന്നും രമേശ് ആവശ്യപ്പെട്ടു.
പുതിയ പുതിയ കേരളം എന്ന ആശയവുമയാണ് ബി.ജെ.പി നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എം.ടി രമേശ് പറഞ്ഞു. സ്ഥായിയായുള്ള വികസന മാതൃക കൊണ്ടുവരാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും സാധിച്ചില്ല. അതു കൊണ്ടു തന്നെ പുതിയ കേരളം ആശയമാണ് ബി.ജെ.പി ഉയർത്തുന്നത്. പുതിയ കേരളത്തിന് വേണ്ടി വോട് ചെയ്യുക എന്നതാണ് മുദ്രാവാക്യം. ഇതിനായി ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും.
ഫെബ്രുവരി മൂന്നിന് തിരുവനന്തപുരത്ത് ദേശീയ പ്രസിഡണ്ട് ജെ.പി.നദ്ദയുടെ പരിപാടികളോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തൃശൂരിൽ തുടക്കമാകും.
സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കും. തദ്ദേശ തെരഞ്ഞെടുപ്പോടെ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളും ഇല്ലാതാവുന്നില്ല. സർക്കാർ ജനവിരുദ്ധവും, ജനാധിപത്യവിരുദ്ധവുമാണ്. ഫെബ്രുവരി എട്ട്, ഒമ്പത് തിയതികളിൽ സെക്രട്ടേറിയേറ്റ്, കലക്ടറേറ്റ് മാർച്ചുകൾ സംഘടിപ്പിക്കും.
എട്ടിന് സെക്രട്ടേറിയേറ്റ് മാർച്ചിനൊപ്പം വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ കലക്ട്രേറ്റ് മാർച്ചും ഒമ്പതിന് സെക്രട്ടേറിയറ്റ് മാർച്ചിനൊപ്പം തെക്കൻ കേരളത്തിലെ മറ്റു ജില്ലകളിലെ കലക്ട്രേറ്റിലേക്കും മാർച്ച് നടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായി സംവദിക്കും. അഭിപ്രായങ്ങളിലൂടെ ജനകീയ പ്രകടനപത്രിക തയ്യാറാക്കും. ഫെബ്രുവരി10 മുതൽ 20 വരെ 140 മണ്ഡലങളിൽ ജനകീയ കൂടായ്മ സംഘടിപ്പിക്കും, വിവിധ മേഖലകളിൽ നിന്നുള്ളവരെ പങ്കെടുപ്പിക്കും, അഭിപ്രായം തേടും.
ഫെബ്രുവരി 13, 14 തിയ്യതികളിൽ പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള അഭിപ്രായങ്ങളും ശേഖരിക്കുന്ന ഗൃഹസമ്പർക്ക പരിപാടിയും നടക്കും. കുമ്മനം രാജശേഖരൻറെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രകടന പത്രിക തയ്യാറാക്കും. ഫെബ്രു 20 ന് സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നയിക്കുന്ന ജാഥ കാസർകോട് തുടങ്ങി മാർച്ച് ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും. അഴിമതി വിമുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം ഈ മുദ്രാവാക്യമുയർത്തിയാണ് ജാഥഫെബ്രുവരി 13 ന്ന് ജില്ലാ ആസ്ഥാനങ്ങളിലേക്ക് മാർച്ച് സംഘടിപ്പിക്കും. 10, 11,12 തിയ്യതികളിൽ കേരളത്തിലെ മുഴുവൻ ബൂത്തുകളിലും സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും രമേശ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.